BJP leader shot dead | ഉത്തർപ്രദേശിൽ ബി ജെ പി നേതാവ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു
Last Updated:
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി.
ലഖ്നൗ: അജ്ഞാതരുടെ വെടിയേറ്റ് ബി ജെ പി നേതാവ് കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ വച്ചാണ് അജ്ഞാതരുടെ വെടിയേറ്റ് ബി ജെ പി നേതാവായ ഡി.കെ ഗുപ്ത കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബൈക്കിലെത്തിയ ആളുകൾ ഇദ്ദേഹത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ബി ജെ പി ഫിറോസാബാദ് മണ്ഡലം ഉപാധ്യക്ഷനാണ് ഡി.കെ ഗുപ്ത.
advertisement
advertisement
ലഭ്യമാകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് നവംബർ മൂന്നിന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ തുണ്ട് ലയിലെ ബി ജെ പി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ ഗുപ്ത പോയിരുന്നു. പലചരക്ക് കട നടത്തി വരികയാണ് ഗുപ്ത. വെള്ളിയാഴ്ച രാത്രി അക്രമികൾ എത്തുമ്പോൾ ഇയാൾ തന്റെ കടയടച്ച് വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കുക ആയിരുന്നു. അക്രമികൾ ഇദ്ദേഹത്തെ വെടിവച്ചിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
advertisement
advertisement


