'മൊഴി എതിരായപ്പോൾ സ്വപ്നയെ കോടിയേരി തള്ളിപ്പറയുന്നു': കുമ്മനം രാജശേഖരൻ
മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസ് മുഖ്യ പ്രതിയുടെ സേഫ് ഹൗസ് ആയി മാറിയെന്നും കുമ്മനം
News18 Malayalam
Updated: October 12, 2020, 7:51 PM IST

kummanam rajasekharan - kodiyeri
- News18 Malayalam
- Last Updated: October 12, 2020, 7:51 PM IST
തിരുവനന്തപുരം: സ്വപ്നക്കെതിരെ ഒന്നും ശബ്ദിക്കാതിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി ഇപ്പോൾ ബിജെപി - യുഡിഎഫ് നേതൃ കേന്ദ്രമായി സ്വപ്ന മാറിയെന്ന് ആരോപിക്കുന്നത് വളരെ വിചിത്രമായിരിക്കുന്നുവെന്നു ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിയെ വീട്ടിൽ വെച്ച് ആറ് പ്രാവശ്യം കാണുകയും പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ എല്ലാ കാര്യങ്ങൾക്കും വേണ്ടി മുഖ്യമന്ത്രി ഏർപ്പാടാക്കുകയും ചെയ്തുവെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയപ്പോഴാണ് കോടിയേരി ബാലകൃഷ്ണൻ ഒരു ഫെയിസ്ബൂക് പോസ്റ്റിലൂടെ സ്വപ്നയെ തള്ളിപ്പറയുന്നതെന്നും കുമ്മനം പറഞ്ഞു.
സിപിഎമ്മിന്റെയും സർക്കാരിന്റെയും അന്ത:പുര രഹസ്യങ്ങൾ ഓരോന്നായി പുറത്തുവന്നു കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസ് മുഖ്യ പ്രതിയുടെ സേഫ് ഹൗസ് ആയി മാറിയെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. Also read 'ബി.ജെ.പിയുടേയും യു.ഡി.എഫിന്റെയും നേതൃകേന്ദ്രമായി സ്വപ്ന സുരേഷ് മാറിയത് അപമാനകരം': കോടിയേരി ബാലകൃഷ്ണൻ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മൊഴി എതിരായപ്പോൾ സ്വപ്നയെ കോടിയേരി തള്ളിപ്പറയുന്നു. മുഖ്യമന്ത്രിയെ വീട്ടിൽ വെച്ച് ആറ് പ്രാവശ്യം കാണുകയും പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ എല്ലാ കാര്യങ്ങൾക്കും വേണ്ടി മുഖ്യമന്ത്രി ഏർപ്പാടാക്കുകയും ചെയ്തുവെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയപ്പോഴാണ് കോടിയേരി ബാലകൃഷ്ണൻ ഒരു ഫെയിസ്ബൂക് പോസ്റ്റിലൂടെ സ്വപ്നയെ തള്ളിപ്പറയുന്നത്. അത് വരെ സ്വപ്നക്കെതിരെ ഒന്നും ശബ്ദിക്കാതിരുന്ന സിപിഎം സെക്രട്ടറി ഇപ്പോൾ ബിജെപി - യുഡിഎഫ് നേതൃ കേന്ദ്രമായി സ്വപ്ന മാറിയെന്ന് ആരോപിക്കുന്നത് വളരെ വിചിത്രമായിരിക്കുന്നു.
സിപിഎമ്മിന് സ്വപ്ന സുരേഷും ശിവശങ്കറുമായുള്ളത് രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധങ്ങളാണെന്ന് വ്യക്തമായിക്കഴിഞ്ഞു. സിപിഎമ്മിന്റെയും സർക്കാരിന്റെയും അന്ത:പുര രഹസ്യങ്ങൾ ഓരോന്നായി പുറത്തുവന്നു കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൌസ് മുഖ്യ പ്രതിയുടെ സേഫ് ഹൌസ് ആയി മാറിയില്ലേ ? അതിലുള്ള ജാള്യതയും അന്ധാളിപ്പുമല്ലേ കൊടിയേരിയിൽ പ്രകടമാവുന്നത്. ??
Also Read'വിവാദ സ്ത്രീയുടെ വെളിപ്പെടുത്തലിൽ ഇടതുപക്ഷം നടത്തിയ നീചമായ പ്രചരണവും സമരവും മറക്കാൻ സമയമായിട്ടില്ല; ഇതാണ് കാവ്യനീതി' കെ. ബാബു
വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്താതിരിക്കാനുള്ള ആസൂത്രിത ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ആരോപിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. സർക്കാരിന്റെ ഉച്ചഭാഷിണിയായി പ്രവർത്തിക്കുക എന്നതല്ല പ്രതിപക്ഷമെന്ന നിലയിൽ ബിജെപിയുടെ ധർമ്മം. തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ജനപക്ഷത്തുനിന്ന് സർക്കാരിനെതിരെ പ്രതികരിക്കുകയും അങ്ങനെ നാടിനെ രക്ഷിക്കുകയുമാണ് ബിജെപിയുടെ ചുമതല. രാജ്യദ്രോഹവും വൻ വെട്ടിപ്പും തട്ടിപ്പും നടത്തിക്കൊണ്ട് രാഷ്ട്രത്തിന്റെ താല്പര്യങ്ങൾ ധ്വംസിച്ച ശക്തികൾക്കെതിരെ ശബ്ദിക്കുകമാത്രമാണ് ബിജെപി ചെയ്തത്. അതിനിഷ്ടൂരമായ മർദ്ദനമുറകളെ പ്രതിരോധിച്ചുകൊണ്ട് പ്രക്ഷോഭം തുടരുക തന്നെചെയ്യും.
കഴിഞ്ഞ നാലുവർഷമായി പറയാതിരുന്ന വികസന പദ്ധതികൾ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഈ സമയത്ത് സ്വയം പ്രഖ്യാപിച്ച് ഖ്യാതി നേടാനാണ് സിപിഎം ശ്രമം. വികസന പദ്ധതികളുടെ പെരുമഴക്കാലമാണിത്. ഇതുകൊണ്ടൊന്നും സ്വർണ്ണ - മത ഗ്രന്ഥ - ഈത്തപ്പഴക്കടത്തിന്റെയും പാർപ്പിടത്തട്ടിപ്പിന്റെയും പിന്നിലെ രാഷ്ട്രീയ കള്ളക്കളികളെ മൂടിവെക്കാനാവില്ല.
പൊതുസമൂഹതിന്റെ മൂന്നിൽ മാധ്യമ ചർച്ചയിൽ നിന്നും ഒളിച്ചോടുന്നതും ക്യാപ്സ്യൂളുകളിൽ ഒതുക്കി സങ്കുചിതമാവുന്നതും സത്യത്തെ ഭയക്കുന്നതുകൊണ്ടാണ് !
സിപിഎമ്മിന്റെയും സർക്കാരിന്റെയും അന്ത:പുര രഹസ്യങ്ങൾ ഓരോന്നായി പുറത്തുവന്നു കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസ് മുഖ്യ പ്രതിയുടെ സേഫ് ഹൗസ് ആയി മാറിയെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മൊഴി എതിരായപ്പോൾ സ്വപ്നയെ കോടിയേരി തള്ളിപ്പറയുന്നു. മുഖ്യമന്ത്രിയെ വീട്ടിൽ വെച്ച് ആറ് പ്രാവശ്യം കാണുകയും പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ എല്ലാ കാര്യങ്ങൾക്കും വേണ്ടി മുഖ്യമന്ത്രി ഏർപ്പാടാക്കുകയും ചെയ്തുവെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയപ്പോഴാണ് കോടിയേരി ബാലകൃഷ്ണൻ ഒരു ഫെയിസ്ബൂക് പോസ്റ്റിലൂടെ സ്വപ്നയെ തള്ളിപ്പറയുന്നത്. അത് വരെ സ്വപ്നക്കെതിരെ ഒന്നും ശബ്ദിക്കാതിരുന്ന സിപിഎം സെക്രട്ടറി ഇപ്പോൾ ബിജെപി - യുഡിഎഫ് നേതൃ കേന്ദ്രമായി സ്വപ്ന മാറിയെന്ന് ആരോപിക്കുന്നത് വളരെ വിചിത്രമായിരിക്കുന്നു.
സിപിഎമ്മിന് സ്വപ്ന സുരേഷും ശിവശങ്കറുമായുള്ളത് രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധങ്ങളാണെന്ന് വ്യക്തമായിക്കഴിഞ്ഞു. സിപിഎമ്മിന്റെയും സർക്കാരിന്റെയും അന്ത:പുര രഹസ്യങ്ങൾ ഓരോന്നായി പുറത്തുവന്നു കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൌസ് മുഖ്യ പ്രതിയുടെ സേഫ് ഹൌസ് ആയി മാറിയില്ലേ ? അതിലുള്ള ജാള്യതയും അന്ധാളിപ്പുമല്ലേ കൊടിയേരിയിൽ പ്രകടമാവുന്നത്. ??
Also Read'വിവാദ സ്ത്രീയുടെ വെളിപ്പെടുത്തലിൽ ഇടതുപക്ഷം നടത്തിയ നീചമായ പ്രചരണവും സമരവും മറക്കാൻ സമയമായിട്ടില്ല; ഇതാണ് കാവ്യനീതി' കെ. ബാബു
വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്താതിരിക്കാനുള്ള ആസൂത്രിത ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ആരോപിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. സർക്കാരിന്റെ ഉച്ചഭാഷിണിയായി പ്രവർത്തിക്കുക എന്നതല്ല പ്രതിപക്ഷമെന്ന നിലയിൽ ബിജെപിയുടെ ധർമ്മം. തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ജനപക്ഷത്തുനിന്ന് സർക്കാരിനെതിരെ പ്രതികരിക്കുകയും അങ്ങനെ നാടിനെ രക്ഷിക്കുകയുമാണ് ബിജെപിയുടെ ചുമതല. രാജ്യദ്രോഹവും വൻ വെട്ടിപ്പും തട്ടിപ്പും നടത്തിക്കൊണ്ട് രാഷ്ട്രത്തിന്റെ താല്പര്യങ്ങൾ ധ്വംസിച്ച ശക്തികൾക്കെതിരെ ശബ്ദിക്കുകമാത്രമാണ് ബിജെപി ചെയ്തത്. അതിനിഷ്ടൂരമായ മർദ്ദനമുറകളെ പ്രതിരോധിച്ചുകൊണ്ട് പ്രക്ഷോഭം തുടരുക തന്നെചെയ്യും.
മൊഴി എതിരായപ്പോൾ സ്വപ്നയെ കോടിയേരി തള്ളിപ്പറയുന്നു.
മുഖ്യമന്ത്രിയെ വീട്ടിൽ വെച്ച് ആറ് പ്രാവശ്യം കാണുകയും പ്രിൻസിപ്പൽ...
Posted by Kummanam Rajasekharan on Monday, October 12, 2020