തിരുവനന്തപുരം നഗരസഭയിലെ എസ്‌സി-എസ്ടി ഫണ്ട് തട്ടിപ്പ്; വി കെ പ്രശാന്തിനെതിരെ വിവി രാജേഷ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് മേയറായിരുന്ന സമയത്ത് താല്ക്കാലിക ജീവനക്കാരായി നിയമിയ്ക്കപ്പെട്ടവരാണ് പല പ്രതികളും, ഇനി പ്രതിയാകാനിടയുള്ളവരുമെന്ന് രാജേഷ് പറയുന്നു
തിരുവനന്തപുരം: എസ്‌സി-എസ്ടി ഫണ്ട് തട്ടിപ്പ് കേസില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തിനെതിരെ ബിജെപി നേതാവ് വിവി രാജേഷ്. വികെ പ്രശാന്ത് നഗരസഭ മേയര്‍ ആയിരുന്ന കാലത്താണ് എസ്‌സി-എസ്ടി ഫണ്ട് തട്ടിപ്പ് നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വി കെ പ്രശാന്തിനെതിരെ വിവി രാജേഷ് രംഗത്തെത്തിയത്.
2016 മുതലാണ് ഈ തട്ടിപ്പ് വ്യാപകമായതെന്നും എസ്‌സി പ്രമോട്ടര്‍മാരുടെ താത്കാലിക തസ്തികയിലേയ്ക്ക് 2018 ല്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരം നഗരസഭയില്‍ ചില സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയറിക്കൂടിയെന്നും അദ്ദേഹം പറയുന്നു. ഈ കാലത്ത് നഗരസഭ മേയര്‍ വി കെ പ്രശാന്തായിരുന്നു.
എസ് സി കുടുംബങ്ങളുടെ പേരില്‍ വ്യാജ അപേക്ഷകള്‍ കൊടുത്ത ശേഷം സി പി എം കാരായ ഉദ്യോഗസ്ഥരുടെയും, ഭരണ നേതൃത്വത്തിന്റെയും സഹായത്തോടെ വിവിധ ആവശ്യങ്ങര്‍ക്കായി ലക്ഷക്കണക്കിന് രൂപ അനുവദിച്ചെന്ന് വിവി രാജേഷ് ആരോപിച്ചു.
advertisement
നഗരസഭയില്‍ നിന്നും പട്ടികജാതി വകുപ്പില്‍ നിന്നും വരുന്ന ശുപാര്‍ശ പ്രകാരമാണ് ട്രഷറിയില്‍ നിന്ന് പണമനുവദിയ്‌ക്കേണ്ടത്. എന്നാല്‍ ട്രഷറിയില്‍ കൊടുക്കുന്നത് സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കന്മാരുടെ അക്കൗണ്ട് നമ്പരാണെന്നും അദ്ദേഹം പറഞ്ഞു. അക്കൗണ്ട് നമ്പര്‍ പരിശോധിയ്‌ക്കേണ്ട ഉദ്യോഗസ്ഥരുടെ സഹായവും ഇടത് ഉദ്യോഗസ്ഥ സംഘടന വഴി ഇവര്‍ക്ക് ലഭിച്ചിരുന്നെന്നും രാജേഷ് ആരോപിക്കുന്നു.
പട്ടികജാതി ജനതയ്ക്ക് വിവാഹ, പഠന ആവശ്യങ്ങള്‍ക്ക് നഗരസഭ വഴി ലഭിയ്ക്കുന്ന തുകയാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ തട്ടിയെടുത്തിരിക്കുന്നത് സാധാരണക്കാരന്‍ ഒരു കടലാസുമായി നഗരസഭകളില്‍ വന്നാല്‍ ആട്ടിപ്പായിയ്ക്കുന്ന ഉദ്യോഗസ്ഥര്‍ നിമിഷ നേരം കൊണ്ട് ഇത്തരം തട്ടിപ്പ് ഫണ്ടുകള്‍ പാസാക്കി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ തിരുവനന്തപുരം ജില്ലാക്കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ നിന്നും ഇതുവരെയായി തിരുവനന്തപുരം നഗരസഭയില്‍ മാത്രം 40 അക്കൗണ്ടുകളിലായി 39 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
advertisement
വി കെ പ്രശാന്ത് മേയറായിരുന്നപ്പോള്‍ താത്കാലിക നിയമനം ലഭിച്ച ഈ കേസിലെ ഒരു പ്രധാന പ്രതി സി പി എം ആക്ടിംങ് സെക്രട്ടറിയെ 2.7.21 ല്‍ വിവരമറിയിച്ച് സഹായമഭ്യര്‍ത്ഥിച്ചു. പണം വന്ന അക്കൗണ്ട് നമ്പരുകള്‍ സഹിതം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെയും പാര്‍ട്ടി അനങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയത 240/21 എന്ന കേസിലെ സി പി എം അനുഭാവികളായ 2 മുതല്‍ 10 വരെയുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിയ്ക്കുവാനുള്ള നടപടികളാണ് സി പി എം നേതാവായ ഗവണ്‍മെന്റ് വക്കീല്‍ സ്വീകരിച്ചതെന്ന് രാജേഷ് ആരോപിച്ചു.
advertisement
ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടവരില്‍ കൂടുതലും വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നുള്ള ഡി വൈ എഫ് ഐ, സിപിഎം നേതാക്കളാണ്. ഇപ്പോഴത്തെ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് മേയറായിരുന്ന സമയത്ത് താല്ക്കാലിക ജീവനക്കാരായി നിയമിയ്ക്കപ്പെട്ടവരാണ് പല പ്രതികളും, ഇനി പ്രതിയാകാനിടയുള്ളവരുമെന്ന് രാജേഷ് പറയുന്നു. 2019 വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ഒഴുകിയ പണവും ആള്‍ബലവും ചില സംശയങ്ങള്‍ ജനിപ്പിയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 11, 2021 9:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം നഗരസഭയിലെ എസ്‌സി-എസ്ടി ഫണ്ട് തട്ടിപ്പ്; വി കെ പ്രശാന്തിനെതിരെ വിവി രാജേഷ്


