യുവതികളെ പിന്തിരിപ്പിക്കേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി. പൊലീസിന് ഇക്കാര്യത്തിൽ നിർദേശം നൽകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
8:52 (IST)
പ്രതിഷേധക്കാരെ ഭയന്ന് പിന്മാറില്ലെന്ന് യുവതികൾ
ഇടുക്കി: മടങ്ങിപ്പോകുന്നതിനിടെ മനിതി പ്രവര്‍ത്തകരുടെ വാഹനം വീണ്ടും കട്ടപ്പന പാറക്കടവില്‍ തടഞ്ഞു. എട്ടു പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ബൈപാസ് റോഡിലൂടെ പാറക്കടവില്‍ എത്തിയപ്പോഴാണ് ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധക്കാരെ നീക്കിയശേഷം സംഘം യാത്ര തുടര്‍ന്നു.
ശബരിമല സന്ദർശനത്തിനെത്തിയ മൂന്നാമത്തെ സംഘവും നേരത്തെ മടങ്ങിയിരുന്നു. സന്ദർശനം നടത്താതെ തന്നെയാണ് ഈ സംഘത്തിന്റെയും മടക്കം.
നേരത്തെ നിരീശ്വരവാദികളെ കരുക്കളാക്കി കേരള സര്‍ക്കാര്‍ നടത്തിയ നാടകമാണ് ശബരിമലയില്‍ നടന്നതെന്ന് പി.എസ് ശ്രീധരന്‍പിള്ള ആരോപിച്ചിരുന്നു. ശബരിമലയില്‍ യുവതികള്‍ എത്തുന്ന ഒരോ സംഭവങ്ങളും ആസൂത്രണം ചെയ്യുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ട്. ഇതേക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. ശബരിമലയില്‍ നടന്ന സംഭവങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ശബരിമല ദർശനത്തിനെത്തിയ മനിതി സംഘം പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു മടങ്ങി പോയത്. പൊലീസ് സംരക്ഷണയിൽ മനിതി സംഘം മല കയറാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പൊലീസ് തിരിച്ചിറക്കുകയായിരുന്നു.
മനിതി എന്ന വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇവർ എത്തിയത്. കെട്ടു നിറച്ചവരിൽ അഞ്ചുപേർ 10നും 50 നും ഇടയിൽ പ്രായമുള്ളവരാണ്. ഇവർക്ക് ഇരുമുടിക്കെട്ട് കെട്ടി നൽകാൻ പമ്പയിലെ ശാന്തിമാർ വിസമ്മതിച്ചു. തുടർന്ന് യുവതികൾ സ്വയമാണ് ഇരുമുടിക്കെട്ട് നിറച്ചത്.