advertisement

'ആ അക്കൗണ്ട് ക്ലോസ് ചെയ്തു' ബിജെപിയില്ലാത്ത കേരള നിയമസഭ

Last Updated:

'നേമത്തെ ബിജെപി അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യും'- വോട്ടെടുപ്പ് ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണിത്.

തിരുവനന്തപുരം: 'നേമത്തെ ബിജെപി അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യും'- വോട്ടെടുപ്പ് ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണിത്. അക്ഷരാർത്ഥത്തിൽ പറഞ്ഞത് ചെയ്തിരിക്കുകയാണ് ഇടതുമുന്നണിയുടെ 'ക്യാപ്റ്റൻ'. തെര‍ഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒ രാജഗോപാലിലൂടെ ബിജെപി തുറന്ന അക്കൗണ്ട് ഇത്തവണ പൂട്ടിച്ചിരിക്കുകയാണ് എൽഡിഎഫ്. കഴിഞ്ഞ തവണ രാജഗോപാലിനോട് തോറ്റ സ്ഥാനാർഥി വി ശിവൻകുട്ടി തന്നെയാണ് ഇത്തവണ ബിജെപിയുടെ കേരളത്തിലെ ഏക അക്കൗണ്ട് ക്ലോസ് ചെയ്തത്. ഏറെ നേരം പിന്നിൽ നിന്നശേഷമാണ് മൂവായിരത്തിൽ അധികം വോട്ടുകൾക്ക് ശിവൻകുട്ടി വിജയം ഉറപ്പിച്ചത്.
രാവിലെ മുതൽ പാലക്കാട് മെട്രോമാൻ  ശ്രീധരൻ ലീഡ് ചെയ്തത് ബിജെപിക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. അവസാന റൗണ്ടിന് തൊട്ടുമുൻപുവരെ വിജയിക്കുമെന്ന പ്രതീതി ശ്രീധരൻ ഉയർത്തിയിരുന്നു. എന്നാൽ അവസാനം കാര്യങ്ങൾ മാറി മറിഞ്ഞു. മൂവായിരത്തിൽ അധികം വോട്ടുകൾക്ക് ഷാഫി പറമ്പിൽ അവസാന നിമിഷം ബിജെപിയുടെ പ്രതീക്ഷ തല്ലിക്കെടുത്തി.
advertisement
തെരഞ്ഞെടുപ്പിന് മുൻപേ ഏറെ ചർച്ച ചെയ്യപ്പെട്ട നേമത്ത് വോട്ടെണ്ണൽ തുടങ്ങി ആദ്യം മുതൽ കുമ്മനം രാജശേഖരൻ മുന്നിലായിരുന്നു. എന്നാൽ പാലക്കാട്  പോലെ അവസാന റൗണ്ടിൽ വി ശിവൻകുട്ടിയുടെ കുതിപ്പ് ബിജെപിയുടെ വിജയം തട്ടിത്തെറിപ്പിച്ചു.
തൃശൂരിൽ ഇരുമുന്നണികളെയും പിന്നിലാക്കി മുന്നിലെത്തിയ സുരേഷ് ഗോപിയും ബിജെപിക്ക് വലിയ പ്രതീക്ഷ നൽകി. എന്നാൽ അവിടെയും അവസാനം എൽഡിഎഫ് വിജയം ഉറപ്പിക്കുകയായിരുന്നു. ബിജെപി ഏറെ പ്രതീക്ഷ പുലർത്തിയ മഞ്ചേശ്വരത്ത് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരത്തും കോന്നിയിലും പരാജയപ്പെട്ടു. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ സുരേന്ദ്രൻ കോന്നിയിൽ മൂന്നാമനായാണ് ഫിനിഷ് ചെയ്തത്.
advertisement
ബി ജെ പിക്ക് വളരാവുന്ന മണ്ണല്ല കേരളത്തിലേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ പറഞ്ഞിരുന്നു. ഏതെങ്കിലും ഒരിടത്ത് വിജയിക്കുമെന്ന് പറയാന്‍ കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റില്ലെന്നും കോണ്‍ഗ്രസും യുഡിഎഫും സഹായിച്ചതു കൊണ്ടാണ് ബിജെപിക്ക് നിയമസഭയില്‍ അക്കൗണ്ട് തുടങ്ങാനായതെന്നും പിണറായി വിമര്‍ശിച്ചിരുന്നു. നേമത്ത് കഴിഞ്ഞ തവണ ബിജെപി തുറന്ന അക്കൗണ്ട് ഇത്തവണ എല്‍ഡിഎഫ് ക്ലോസ് ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ക്യാപ്റ്റന്റെ വാക്കുകൾ ശരിയായ ഇരട്ടി സന്തോഷത്തിലാണ് ഇടതുമുന്നണി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആ അക്കൗണ്ട് ക്ലോസ് ചെയ്തു' ബിജെപിയില്ലാത്ത കേരള നിയമസഭ
Next Article
advertisement
'മെസ്സിയുടെ അർജന്റീന കേരളത്തെ ചതിച്ചു' കായിക മന്ത്രി വി അബ്ദുറഹിമാൻ
'മെസ്സിയുടെ അർജന്റീന കേരളത്തെ ചതിച്ചു' കായിക മന്ത്രി വി അബ്ദുറഹിമാൻ
  • കായിക മന്ത്രി വി അബ്ദുറഹിമാൻ ആരോപിച്ചത് അർജന്റീന ടീം കേരളത്തെ വഞ്ചിച്ചുവെന്ന് ആണ്

  • 250 കോടി രൂപ സ്പോൺസർമാർ വഴി കണ്ടെത്തിയെങ്കിലും മെസ്സിയും ടീവും വാഗ്ദാനം ചെയ്ത മത്സരം കളിച്ചില്ല

  • അർജന്റീന അഞ്ച് രാജ്യങ്ങളെ വഞ്ചിച്ചതായി മന്ത്രി; നഷ്ടപരിഹാരത്തിനായി കേസ് ഫയൽ ചെയ്യും

View All
advertisement