തിരുവനന്തപുരം: സത്യം വിജയിക്കുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടാൽ പോരെന്നും യാഥാർത്ഥ്യം ജനങ്ങളോടും വിശദീകരിക്കാൻ
മന്ത്രി കെ.ടി. ജലീൽ തയാറാകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലിൽ
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്തൊക്കെയാണ് ചോദിച്ചതെന്ന് വിശദീകരിക്കാന്‍ മന്ത്രി തയാറാകണം. മന്ത്രിസഭാംഗമായതിനാല്‍ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ജലീലിന് ബാധ്യതയുണ്ടെന്നും
സുരേന്ദ്രന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Also Read-
ഇഡി ചോദ്യം ചെയ്തത് ഒളിക്കാൻ പരമാവധി ശ്രമിച്ചു; മന്ത്രി തലയിൽ മുണ്ടിട്ടുപോയെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ''സത്യവാനാണെങ്കില്‍, സത്യമാണ് ഏറ്റവും വലുതെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടാല്‍ പോര. എന്താണ് യഥാർത്ഥത്തില്‍ നടന്നത്. എന്തിനാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനവും സുരക്ഷ സംവിധാനങ്ങളും ഒരു കള്ളക്കടത്ത് വ്യവസായിയുടെ വീട്ടില്‍ നിര്‍ത്തിയിട്ട്, അവിടുന്ന് അദ്ദേഹത്തിന്റെ സ്വകാര്യ വാഹനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുന്നില്‍ പോയത്? എന്തുകൊണ്ടാണ് ചോദ്യം ചെയ്യലിനു ശേഷവും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കള്ളം പറഞ്ഞത്. തന്നെ ആരും ചോദ്യം ചെയ്യിട്ടില്ലെന്ന് എന്തുകൊണ്ടാണ് പറഞ്ഞത്. ചോദ്യം ചെയ്യലിനു ശേഷവും എന്തിനാണ് എല്ലാക്കാര്യങ്ങളും മൂടിവെച്ചത്?''- സുരേന്ദ്രൻ ചോദിച്ചു.
Also Read-
'മുഖ്യമന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെടാത്തത് സംശയാസ്പദം': കെ.സുരേന്ദ്രൻഖുർആന്റെ മറവില്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തി എന്നുള്ളതാണ് ജലീലിനെതിരെ ഉയര്‍ന്നുവന്ന പ്രധാന ആരോപണം. സ്വര്‍ണക്കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ട നിരവധി സാമ്പത്തിക ക്രമക്കേടുകളില്‍ ജലീല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മന്ത്രിയായതിന് ശേഷം ജലീല്‍ നടത്തിയിഅനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചുള്ള വിശദാംശങ്ങളും ഇഡി അന്വേഷിച്ചിട്ടുണ്ട്. അതിനാലാണ് ഒന്നും തുറന്നുപറയാന്‍ ജലീല്‍ തയാറാകാത്തത്. ജലീലിനെ സംരക്ഷിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി എടുക്കുന്നത്. കള്ളന് കഞ്ഞിവെക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ബന്ധുനിയമനത്തിന്റെ പേരില്‍ ജയരാജന്റെ മന്ത്രിസ്ഥാനം കളഞ്ഞ പിണറായി വിജയന്‍ അതീവ ഗൗരവമേറിയ സ്വര്‍ണക്കടത്ത് കേസില്‍, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിട്ടും ജലീലിനെ പുറത്താക്കാത്തത് എന്തുകൊണ്ടാണെന്നും സുരേന്ദ്രൻ ചോദിച്ചു. ജലീലിന്റെ പല ഇടപാടുകളിലും മുഖ്യമന്ത്രിക്കും പങ്കാളിത്തം ഉള്ളതുകൊണ്ടാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.