HOME » NEWS » Kerala » BJP STATE PRESIDENT K SURENDRAN CRITICISES CPM IN 1 GOLD SMUGGLING CASE

'കേരളത്തിലെ സ്വര്‍ണ്ണ കള്ളക്കടത്തിന്റെ അടിവേര് പോകുന്നത് എകെജി സെന്ററിലേക്ക്'; കെ സുരേന്ദ്രന്‍

സ്വര്‍ണക്കടത്തിന്റെ പങ്കുപറ്റുന്നവരാണ് സിപിഎം എന്ന് തെളിഞ്ഞതായി സുരേന്ദ്രന്‍ പറഞ്ഞു.

News18 Malayalam | news18-malayalam
Updated: June 29, 2021, 4:26 PM IST
'കേരളത്തിലെ സ്വര്‍ണ്ണ കള്ളക്കടത്തിന്റെ അടിവേര് പോകുന്നത് എകെജി സെന്ററിലേക്ക്'; കെ സുരേന്ദ്രന്‍
കെ സുരേന്ദ്രൻ
  • Share this:
തിരുവനന്തപുരം: സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിലെ സ്വര്‍ണ്ണ കള്ളക്കടത്തിന്റെ അടിവേര് പോകുന്നത് എകെജി സെന്ററിലേക്കാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കടത്തിന്റെ പങ്കുപറ്റുന്നവരാണ് സിപിഎം എന്ന് തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ളക്കടത്തുകാര്‍ക്കെതിരായ സിപിഎമ്മിന്റെ ധര്‍ണയും പദയാത്രയുമെല്ലാം നടത്തുന്നത് കള്ളക്കടത്തുകരാണെന്ന് അദ്ദേഹം പറഞ്ഞു. ക്വട്ടോഷന്‍ സംഘങ്ങളുടെയും അധോലോക സഘങ്ങളുടെയും സുരക്ഷിത കേന്ദ്രമായി കേരളം മാറിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാമനാട്ടപകര സംഭവം. സര്‍ക്കാരിന്റെ ഒത്തോശയോടെയാണ് കള്ളക്കടത്ത് സംഘം വിലസുന്നതെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു.

Also Read-സ്വർണക്കടത്തിൽ പങ്കില്ലെന്ന് അർജുൻ ആയങ്കി; അനാവശ്യമായി പാർട്ടിയെ വലിച്ചിഴക്കരുതെന്നും അർജുൻ

സുരക്ഷാ സംവിധാനങ്ങളുള്ള വിമാനത്താതവളത്തിനടുത്ത് രണ്ട് അധോലോക സംഘങ്ങള്‍ ഏറ്റുമുട്ടിയിട്ടും ആഭ്യന്തര വകു്പ്പ അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നിന്നെത്തിയ സംഘത്തിന് സിപിഎം ബന്ധമുണ്ട്. ചെര്‍പ്പുളശ്ശേരിയില്‍ നിന്നെത്തിയ സംഘത്തിന് ഡിവൈഎഫ്‌ഐയുമായും ബന്ധമുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

തിരുവനന്തപുരം രാജ്യാന്തര സ്വര്‍ണ്ണ കള്ളക്കടത്ത് പോലെ തന്നെ മലബാര്‍ മേഖലയിലെ സ്വര്‍ണ്ണക്കടത്തിന് പിന്നിലും സിപിഎമ്മാണ്. അന്വേഷണം സിപിഎമ്മിലേക്ക് വന്നതോടെ ക്വട്ടേഷന്‍ സംഘങ്ങളെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. കേരളത്തിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ എകെജി സെന്ററിനകത്ത് ആയതുകൊണ്ടാണ് അവരെ പിടികൂടാനാകാതെ പോകുന്നതെന്നും സുരന്ദ്രന്‍ പറഞ്ഞു.

Also Read-ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് തിരിച്ചടി; തീരത്തെ വീടുകള്‍ പൊളിച്ചു നീക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

സംസ്ഥാനത്ത് ഐഎസ്‌ഐഎസ് സാന്നിധ്യമുണ്ടെന്ന ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ തുറന്ന് പറച്ചിലില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ ഐഎസ്‌ഐഎസ് റിക്രൂട്ട്‌മെന്റ് ശക്തമാണെന്നും സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിജെപി പണ്ടേ പറഞ്ഞതാണ്. അന്ന് സര്‍ക്കാര്‍ അത് ഗൗരവമായി കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീധനത്തിന്റെ പേരില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായ കൊലപാതകങ്ങളും പീഡനങ്ങളും നടക്കുകയാണ്. അതു പോരാഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്ന പീഡനങ്ങള്‍ വേരെ. ഏറ്റവും അവസാനം വടകരയില്‍ പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത് രണ്ട് പ്രാദേശിക നേതാക്കളാണ്. ആഭ്യന്തര വകുപ്പിന്റെ തികഞ്ഞ പരാജയമാണ് പ്രകടമാവുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Also Read- ചെറിയ തുകകൾ കൂടുതൽ പേരിൽ നിന്ന് വാങ്ങും; പ്രവീൺ ബാലചന്ദ്രൻ സ്ഥിരം തട്ടിപ്പുകാരൻസംസ്ഥാനത്ത് നൂറുകണക്കിന് കോടിയുടെ മരം മുറിച്ച് കടത്തിയതില്‍ സര്‍ക്കാരിന്റെ പങ്ക് വ്യക്തമാണ്. മുട്ടില്‍ വില്ലേജ് ഓഫീസറെ ആരാണ് വിളിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന്് സുരന്ദ്രന്‍ പറഞ്ഞു. മരം മുറിയ്ക്കും അപ്പുറം വനംഭൂമി മറിച്ചു വില്‍ക്കുക കൂടി ചെയ്തിട്ടുണ്ട് ഒന്നാം പിണറായി സര്‍ക്കാര്‍. കോഴിക്കോട് കുറ്റ്യാടിയിലെ നിക്ഷിപ്ത വനംഭൂമി സ്വകാര്യ വ്യക്തിക്ക് സര്‍ക്കാര്‍ മറിച്ച് നല്‍കിയിട്ടുണ്ട്. 2000ല്‍ നിയമപോരാട്ടത്തില്‍ സര്‍ക്കാര്‍ അധീനതയിലായ 219 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത്. സംസ്ഥാന സര്‍ക്കാരിന് ഇതിന് അധികാരമില്ലെന്നും സുരന്ദ്രന്‍ വ്യക്തമാക്കി.

ആസൂത്രിതമായ കൊള്ളയാണ് നടന്നിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ പണം സമാഹരിക്കുക എന്ന ഉദ്ദേശം. സിപിഎം- സിപിഐ നേതാക്കള്‍ക്ക് പങ്ക്. കര്‍ഷകരെ സഹായിക്കുക എന്ന വ്യാജേന. എത്ര കോടിയുടെ അഴിമതി നടന്നുവെന്നും ആര്‍ക്കാണ് പണം പോയതെന്നും ഞാനൊന്നും അറിയില്ലെന്ന പതിവ് പല്ലവി ആവര്‍ത്തിക്കാതെ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ നിലവില്‍ കോവിഡ് പരിശോധന കുറയുകയും മരണനിരക്ക് കൂട്ടുകയും ചെയ്യുന്ന ?ഗുരുതരമായ സാഹചര്യമാണുള്ളതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്ത് പ്രതിവാര പോസിറ്റീവ് കേസുകളുടെ 28 ദിവസത്തെ കണക്ക് പ്രകാരം കേസുകള്‍ 80 ശതമാനവും മരണങ്ങള്‍ 30 ശതമാനവും കുറഞ്ഞു. മെയ് 12 മുതല്‍ ജൂണ്‍ 9 വരെ കേരളത്തിന്റെ മരണനിരക്ക് 2.72% ആണ്, ഇത് ഗുരുതരമായ ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പ്രധാനമായും വിശ്വസനീയമല്ലാത്ത ആന്റിജന്‍ ടെസ്റ്റ് ആണ് നടക്കുന്നതെന്ന് സുരേന്ദ്ര ആരോപിച്ചു. മെയ് മാസത്തില്‍ 5-12വരെ കേരളം 9.5 ലക്ഷം ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ ജൂണ്‍ 2 മുതല്‍ 9 വരെ 7.5 ലക്ഷം ടെസ്റ്റുകള്‍ മാത്രമാണ് നടത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Published by: Jayesh Krishnan
First published: June 29, 2021, 2:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories