'കേന്ദ്ര അവഗണനയെന്ന സ്ഥിരം പല്ലവി സംസ്ഥാന സർക്കാർ ഒഴിവാക്കണം'; കേരളത്തിന് 3,330 കോടി അനുവദിച്ച മോദി സർക്കാരിന് കെ സുരേന്ദ്രന്റെ അഭിനന്ദനം
- Published by:Nandu Krishnan
- news18-malayalam
Last Updated:
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ധനസഹായം നൽകിയത് മോദി സർക്കാരാണെന്ന് അടിവരയിടുന്നതാണ് കേന്ദ്രത്തിന്റെ പുതിയ ധനസഹായമെന്നും കെ സുരേന്ദ്രൻ
പുതുവത്സരത്തിൽ കേരളത്തിന് 3,330 കോടി രൂപ അനുവദിച്ച മോദി സർക്കാരിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അഭിനന്ദിച്ചു. കേരളത്തിന് ഈ അധിക ധനസഹായം ഏറെ ഗുണകരമാകുമെന്നും ഇനിയെങ്കിലും കേന്ദ്ര അവഗണന എന്ന സ്ഥിരം പല്ലവി സംസ്ഥാന സർക്കാർ ഒഴിവാക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ധനസഹായം നൽകിയത് മോദി സർക്കാരാണെന്ന് അടിവരയിടുന്നതാണ് കേന്ദ്രത്തിന്റെ പുതിയ ധനസഹായമെന്നും അതിന് മുഴുവൻ മലയാളിക്ക് വേണ്ടിയും നരേന്ദ്രമോദിയോട് നന്ദി പറയുന്നതായും കെ സുരേന്ദ്രൻ പറഞ്ഞു.
നികുതി ഇനത്തിൽ 1,73,030 കോടി രൂപയാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്. 84,000 കോടി രൂപ കഴിഞ്ഞ മാസത്തേക്കാൾ അധികം അനുവദിച്ചു. കഴിഞ്ഞ 11 വർഷമായി സംസ്ഥാനങ്ങളുടെ വികസനത്തിനുവേണ്ടി നരേന്ദ്രമോദി സർക്കാർ നടത്തുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 10, 2025 7:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേന്ദ്ര അവഗണനയെന്ന സ്ഥിരം പല്ലവി സംസ്ഥാന സർക്കാർ ഒഴിവാക്കണം'; കേരളത്തിന് 3,330 കോടി അനുവദിച്ച മോദി സർക്കാരിന് കെ സുരേന്ദ്രന്റെ അഭിനന്ദനം