തിരുവനന്തപുരം: ഈസ്റ്റർ ആശംസകളുമായി ബിജെപിയുടെ വീടുകൾ കയറിയുള്ള കാർഡ് വിതരണം. ക്രൈസ്തവ സഭ മേലധ്യക്ഷന്‍മാരെ നേതാക്കള്‍ സന്ദര്‍ശിച്ചു. കേന്ദ്രമന്ത്രി വി മുരളീധരൻ വെള്ളയമ്പലം ബിഷപ്പ് ഹൗസ് എത്തി ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച്ച നടത്തി. പികെ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ തലശ്ശേരി ബിഷപ്പ് ഹൗസും സന്ദർശിച്ചു.
ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷും കേന്ദ്ര മന്ത്രിക്കൊപ്പം ബിഷപ്പ് ഹൗസിൽ എത്തി. സൗഹൃദ സന്ദർശനമാണ് നടത്തിയതെന്ന് വി. മുരളീധരൻ വ്യക്തമാക്കി. സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയല്ലെന്ന് പി കെ കൃഷ്ണദാസ് പ്രതികരിച്ചു.
ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി, ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ തലശ്ശേരി അതിരൂപത ആസ്ഥാനത്തെത്തിയത്. ആർച്ച് ബിഷപ്പ് മാർ ജോസഫ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയ്‌ക്ക് നേതാക്കൾ ഈസ്റ്റർ ആശംസാകാർഡ് കൈമാറുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Christian community, Easter