ന്യൂഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിന് കുട്ടികളില്‍ പരീക്ഷണം ജൂണില്‍ ആരംഭിക്കും. ഈ വര്‍ഷം മൂന്നാം പാഗത്തില്‍ ഇതിനു ലൈസന്‍സ് കിട്ടിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ബിസിനസ് ഡവലപ്മെന്റ് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഡ്വോക്കസി മേധാവി ഡോ റേച്ചസ് എല്ല പറഞ്ഞു.
ഹൈദരാബാദില്‍ നടന്ന ഫിക്കി (FICCI) ലേഡീസ് ഓര്‍ഗനൈസേഷന്റെ വെര്‍ച്വല്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിന് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് ഡോ. റേച്ചസ് പറഞ്ഞു. ഈ വര്‍ഷം 700 മില്യണ്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമുിടുന്നത്.
Also Read-ആശുപത്രിയിൽ ഓക്സിജൻ തീരാറായി; എട്ട് ജീവനുകൾക്ക് രക്ഷകനായി ചിറ്റൂർ സ്വദേശി''കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ട്. ഐസിഎംആര്‍ സഹകരണത്തോടെയാണ് വാക്സിന് വികസിപ്പിച്ചത്. 1500 കോടി രൂപയുടെ വാക്സിന് കോന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയിട്ടുണ്ട്. ബെംഗളൂരുവിലേക്കും കര്‍ണാടകയിലേക്കും കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്' ഡോ. റെച്ചസ് പറഞ്ഞു.
അതേസമയം ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട്. ഈ വര്‍ഷം മൂന്നാം പാദത്തിലൊ നാലാം പാദത്തിലൊ അത് ലഭിക്കും. അന്താരഷ്ട്ര യാത്രകളില്‍ വാക്സിന് വലിയ പങ്കു വഹിക്കുന്നതിനാല്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ആവശ്യമാണ്. ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി യൂസ് ലിസ്റ്റിംഗില്‍ കോവാക്സിനെ ഉള്‍പ്പെടുത്തിയിട്ടില്ല.
Also Read-Covid Vaccine | വാക്സിന് വില്പനയില് കരാര്‍ കേന്ദ്രസര്‍ക്കാരുമായി മാത്രം; സംസ്ഥാനങ്ങളുമായി കരാറിലേര്‍പ്പെടാന്‍ സാധിക്കില്ല; മൊഡേണഅതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 4454 പേരാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ ദിവസം രോഗം ബാധിച്ചവരുടെ എണ്ണം 2,22,315 ആണ്. ഞായറാഴ്ച്ച ഇത് 2,40,842 ആയിരുന്നു.
അതേസമയം, മരണ സംഖ്യ ഞായറാഴ്ച്ചത്തെ കണക്കിനേക്കാള്‍ കൂടുതലാണ്. 3,741 പേരായിരുന്നു ഞായറാഴ്ച്ചത്തെ കണക്ക് പ്രകാരം മരിച്ചത്.
തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍. 35483 പേര് കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു. കേരളം പട്ടികയില്‍ നാലാമതാണ്. മഹാരാഷ്ട്ര- 26,672, കര്‍ണാടക- 25,979, കേരളം- 25,820, ആന്ധ്രപ്രദേശ്- 18,767 എന്നിങ്ങനെയാണ് ആദ്യ അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന കണക്ക്. 59.7 ശതമാനം കോവിഡ് കേസുകളും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,320 പേര് ഇന്നലെ മരിച്ചു. കര്‍ണാടകയില്‍ 624 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. ഡല്‍ഹിയില്‍ ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി. കോവിഡ് കേസുകള്‍ കുറയുന്നത് തുടരുകയാണെങ്കില്‍ മേയ് 31 മുതല്‍ ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.