കൊച്ചി: ആലപ്പുഴയില്‍(Alappuzha) പോപ്പുലര്‍ ഫ്രണ്ട്(Popular Front) റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം(Hate Slogan) വിളിച്ചത് അര്‍ഥം അറിയാതെയാണെന്ന് പത്തുവയസുകാരന്. എന്‍.ആര്.സി.യുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിക്ക് പോയപ്പോളാണ് മുദ്രാവാക്യം കേട്ടതെന്നും ഇത് മനഃപാഠമാക്കുകയാണ് ചെയ്തതെന്നും കുട്ടി പറഞ്ഞു. ആരും വിളിക്കാന്‍ പറഞ്ഞതല്ലെന്നും കുട്ടി പറഞ്ഞു.
സ്വയം വിളിച്ചതാണെന്നും ആരും തന്ന മുദ്രാവാക്യമല്ലെന്നും കുട്ടി പറയുന്നു. 'എന്‍ആര്‍സിയുടെ പരിപാടിക്ക് പോയപ്പോള്‍ അവിടെ കുറേ ഇക്കാക്കമാര് വിളിക്കുന്നത് കേട്ടു, അങ്ങനെ മനഃപാഠമാക്കിയതാണ്. മുദ്രാവാക്യത്തിന്റെ അര്‍ഥം ഒന്നും അറിയില്ല. മുദ്രാവാക്യം കൊണ്ട് എന്താണ് ഉദ്ദേശിക്കുക്കുന്നതെന്ന് അറിയില്ല' കുട്ടി വ്യക്തമാക്കി.
അതേസമയം വിദ്വേഷ മുദ്രാവാക്യം വിളിച്ചകേസില്‍ കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത പിതാവിനെ ആലപ്പുഴ സൗത്ത് പോലീസിന് കൈമാറും. വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കാനും കൗണ്‍സിലിങ്ങിന് വിധേയമാക്കാനുമാണ് പോലീസിന്റെ നീക്കം.
കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടിയുടെ വീടിന് മുന്പിലായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പ്രതിഷേധം. പള്ളുരുത്തിയില്‍ പിഎഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം നത്തിയത്. അസ്കറിനെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.
മുദ്രവാക്യം സംഘപരിവാറിന് എതിരെയാണെന്നും അതില്‍ തെറ്റില്ലെന്നും കുട്ടിയുടെ പിതാവ്. കുട്ടി മുദ്രവാക്യം വിളിക്കുമ്പോള്‍ കൂടെയുണ്ടായിരുന്നു. ഒരു മതത്തിനും എതിരയല്ല മുദ്രാവാക്യം. സംഘപരിവാറിനെതിരെയാണെന്നും കുട്ടിയുടെ അച്ഛന് അസ്കര്‍ മുസാഫിര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ പൊലീസ് നരനായാട്ട് നടത്തുന്നു എന്നാരോപിച്ച് ആലപ്പുഴ എസ്പി ഓഫീസിലേക്ക് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രകടനം നടത്തും. പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സോണല്‍ പ്രസിഡന്റ് നവാസ് ഷിഹാബ് ആരോപിച്ചു. ആര്‍എസ്എസ് പ്രചരണത്തിന് തലവച്ച് കൊടുക്കുകയാണ് പൊലീസെന്നും നവാസ് ആരോപിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.