ബ്രഹ്മപുരം തീപിടുത്തം: 799 പേർ ചികിത്സ തേടി; കൊച്ചിയിൽ നിർബന്ധമായി എല്ലാവരും മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി

Last Updated:

ആരോഗ്യവകുപ്പിന്റെ സമഗ്ര അവലോകന യോഗത്തിന് ശേഷമായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് ആരോഗ്യമന്ത്രി. ചൊച്ചാഴ്ച മുതൽ ആരോഗ്യ സർവേ ആരംഭിക്കും. പകർച്ചവ്യാധി തടയാൻ നടപടി സ്വീകരിക്കും. ഇതുവരെ 799 പേർ ചികിത്സ തേടിയെന്നും കൊച്ചിയിൽ നിർബന്ധമായി എല്ലാവരും മാസ്ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു. ആരോഗ്യവകുപ്പിന്റെ സമഗ്ര അവലോകന യോഗത്തിന് ശേഷമായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.
ഇതിനിടെ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ബ്രഹ്മപുരം സന്ദർശിച്ചു. ശുചിത്വ മിഷൻ ഡയറക്ടർ, ജില്ലാ കളക്ടർ, തദ്ദേശ വകുപ്പ് ചീഫ് എഞ്ചിനിയർ എന്നിവരടങ്ങുന്ന സമിതിയാണ് സന്ദർശനം നടത്തിയത്.
Also Read- ‘കണ്ണെരിഞ്ഞും ചുമച്ചും ശ്വാസം മുട്ടിയും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്നെസ് എന്ന പൊ.ക’; രമേശ് പിഷാരടി
അതേസമയം, കൊച്ചിയിൽ മാലിന്യനീക്കം നിലച്ചിട്ട് ഇന്നേക്ക് പത്ത് ദിവസമായി. നഗരത്തിലാകെ മാലിന്യക്കൂമ്പാരമാണ്. അതിനിടെ പ്ലാസ്റ്റിക് മാലിന്യം തള്ളില്ലെന്ന സർക്കാർ ഉറപ്പ് കാറ്റിൽപ്പറത്തി ബ്രഹ്മപുരത്ത് രാത്രിയിൽ അമ്പതോളം ലോഡ് മാലിന്യം തള്ളി, ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാർ.
advertisement
Also Read- തന്റെ പരാതിയിൽ വിജേഷ് പിള്ളക്കെതിരെ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്ന സുരേഷ്
പത്താം നാളിലും മാലിന്യ നീക്കത്തിൽ പരിഹാരമാകാതെ കേരളത്തിലെ മെട്രോ നഗരം. ബ്രഹ്മപുരത്തിൽ നിന്നുള്ള മാലിന്യപുകയിൽ നഗരം ശ്വാസം മുട്ടിക്കുമ്പോൾ മാലിന്യ നീക്കത്തിലും പ്രതിസന്ധി തുടരുന്നത് കൊച്ചി നിവാസികൾക്ക് കൂനിന്മേൽ കുരുവായി.
അതിനിടെ സർക്കാർ നിർദേശം അവഗണിച്ച് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് 50 ടൺ മാലിന്യവുമായി എത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞു. പോലീസ് എത്തിയ ശേഷമാണ് മാലിന്യ വണ്ടികൾ കടത്തിവിട്ടത്. ബ്രഹ്മപുരത്ത് ഇനി മാലിന്യം തള്ളില്ലെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബ്രഹ്മപുരം തീപിടുത്തം: 799 പേർ ചികിത്സ തേടി; കൊച്ചിയിൽ നിർബന്ധമായി എല്ലാവരും മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി
Next Article
advertisement
Love Horoscope December 3 | ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാർക്ക് പങ്കാളിയോട് അനിശ്ചിതത്വം പരിഹരിക്കാൻ ശ്രമിക്കുക.

  • ഇടവം രാശിക്കാർക്ക് പ്രണയത്തിൽ പോസിറ്റീവ് ദിവസം

  • കന്നി രാശിക്കാർക്ക് സന്തോഷകരമായ പ്രണയദിനം

View All
advertisement