തൃശൂർ: വലപ്പാട് നാട്ടികയിൽ ലോറിയും കാറുകളും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്. കൊടൈകനാലിൽ വിനോദ യാത്ര കഴിഞ്ഞ് തിരിച്ചു പോകുകയായിരുന്നു സംഘം.
പുലർച്ചെ മൂന്നരയോടെയാണ് അപകടം. മരിച്ച രണ്ടു പേർ തൃശൂർ മദർ ആശുപത്രിയിലുമാണ്. ഗുരുതരമായ പരിക്കേറ്റ മൂന്നുപേർ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Accident Thrissur