'സിഐ ജിജീഷ് യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകി നടന്നേനെ'; കൊലവിളിയിൽ ബിജെപി നേതാക്കൾക്കെതിരെ കേസ്
- Published by:Naseeba TC
- news18-malayalam
Last Updated:
ജയിൽവാസം അനുഭവിക്കുന്ന ബിജെപിക്കാർ മാങ്ങാ പറിച്ചിട്ടല്ല ജയിലിൽ പോയതെന്നും റിനീഷ് പറഞ്ഞിരുന്നു
കോഴിക്കോട്: പൊലീസിനെതിരായ കൊലവിളി പ്രസംഗത്തിൽ ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തു. കോഴിക്കോട് ജില്ലാ സെക്രട്ടറി ടി റിനീഷ്, ജനറൽ സെക്രട്ടറി മോഹനൻ എന്നിവർക്കെതിരെയാണ് കേസ്. കോഴിക്കോട് കസബ പൊലീസ് ആണ് നടപടി സ്വീകരിച്ചത്. കോർപ്പറേഷൻ കൗൺസിലർ കൂടിയാണ് റിനീഷ്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധ സമരത്തിൽ യുവമോർച്ച പ്രവർത്തകനെ പൊലീസ് മർദിച്ചതായാണ് ആരോപണം ഉയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്ന് നടത്തിയ കോഴിക്കോട് കമ്മീഷണർ ഓഫീസ് മാർച്ചിനിടയിലാണ് നേതാക്കൾ നടക്കാവ് സിഐക്കെതിരെ വധഭീഷണി മുഴക്കിയത്.
Also Read- പ്രതിഷേധം പോലീസിനെതിരെ; മർദിച്ച പോലീസുകാരന്റെ കൈവെട്ടുമെന്ന് യുവമോർച്ച; പോലീസുകാരനെ വളഞ്ഞിട്ട് മർദിച്ച് യൂത്ത് കോൺഗ്രസ്
യുവമോർച്ച പ്രവർത്തകനെ മർദ്ദിച്ച നടക്കാവ് സിഐ ജിജീഷ് യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകി നടന്നേനെയെന്നാണ് റിനീഷ് ഭീഷണി മുഴക്കിയത്. ജയിൽവാസം അനുഭവിക്കുന്ന ബിജെപിക്കാർ മാങ്ങാ പറിച്ചിട്ടല്ല ജയിലിൽ പോയതെന്നും റിനീഷ് പറഞ്ഞു. സിഐ ജിജീഷിന്റെ കൈ വെട്ടിമാറ്റണമെന്നാണ് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മോഹനൻ പ്രസംഗിച്ചത്.
advertisement
‘കറുത്ത വസ്ത്രം ധരിച്ചതിന് യുവമോര്‍ച്ച പ്രവര്‍ത്തകനെ നടക്കാവ് സിഐ അതിക്രൂരമായാണ് മര്‍ദിച്ചത്. പിണറായിയുടെ ദാസ്യപ്പണിയാണ് പൊലീസ് എടുക്കുന്നത്. നിങ്ങള്‍ ഇതൊക്കെ അഴിച്ചുവെക്കുന്ന കാലമുണ്ടാകും. എന്നാല്‍ ഞങ്ങള്‍ അതുവരെ കാത്തിരിക്കില്ല. നിങ്ങളുടെ ശരീരം ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയതല്ല.” നിങ്ങളുടെ അതേ രീതിയില്‍ തിരിച്ചടിക്കാന്‍ യുവമോര്‍ച്ചയ്ക്ക് ഒരു മടിയുമില്ല.”- റിനീഷിന്റെ വാക്കുകൾ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
February 22, 2023 3:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സിഐ ജിജീഷ് യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകി നടന്നേനെ'; കൊലവിളിയിൽ ബിജെപി നേതാക്കൾക്കെതിരെ കേസ്