സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേയിലെ അഗ്നിബാധ; ക്രൈംബ്രാഞ്ചിന് തിരിച്ചടി; കത്തിച്ചത് സഹോദരനെന്ന മൊഴി നല്‍കിയയാൾ മാറ്റി

Last Updated:

കോടതിയിൽ നൽകിയ രഹസ്യമൊഴിയിലാണ് പ്രശാന്ത് മുമ്പ് പൊലീസിന് നൽകിയതായി പുറത്തു വന്ന മൊഴി മാറ്റിയത്

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കത്തിച്ച കേസില്‍ വീണ്ടും വഴിത്തിരിവ്. കത്തിച്ചത് സഹോദരനെന്ന് മൊഴി നൽകിയാൾ മൊഴി മാറ്റി. കോടതിയിൽ നൽകിയ രഹസ്യമൊഴിയിലാണ് കുണ്ടമൺകടവ് സ്വദേശി പ്രശാന്ത് മൊഴി തിരുത്തിയത്. തീ പിടുത്തത്തെക്കുറിച്ച് അറിയില്ലന്നാണ് പുതിയ മൊഴി.
സഹോദരൻ പ്രകാശും സുഹൃത്തുക്കളുമാണ് കത്തിച്ചതെന്നായിരുന്നു ആദ്യ മൊഴി. മരിക്കുന്നതിന് മുന്‍പ് പ്രകാശ് തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും പ്രശാന്ത് വ്യക്തമാക്കിയിരുന്നു.
ഈ വർഷം ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മരണത്തിന് ശേഷം മാസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ആശ്രമം കത്തിക്കൽ കേസിലെ പുതിയ വെളിപ്പെടുത്തൽ ഉണ്ടായത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേയിലെ അഗ്നിബാധ; ക്രൈംബ്രാഞ്ചിന് തിരിച്ചടി; കത്തിച്ചത് സഹോദരനെന്ന മൊഴി നല്‍കിയയാൾ മാറ്റി
Next Article
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement