advertisement

അമൃതാനന്ദമയിയെ അപമാനിച്ച കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് കൊടിക്കുന്നിൽ

Last Updated:

കോടിയേരിയിൽ നിന്ന് സിപിഎം വിശദീകരണം ചോദിക്കണമെന്നും ആവശ്യം

കൊല്ലം: മാതാ അമൃതാനന്ദമയിയെ അപമാനിച്ച കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. ആവശ്യപ്പെട്ടു. ആത്മീയ നേതാവിനെ അധിക്ഷേപിച്ചത് ശരിയല്ല. പരാമർശം പിൻവലിച്ച് മാപ്പു പറയാത്ത പക്ഷം സി പി എം കോടിയേരിയിൽ നിന്ന് വിശദീകരണം ചോദിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം പി ആവശ്യപ്പെട്ടു.
അയ്യപ്പഭക്ത സംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുക്കുന്നതിന്റെ യുക്തി എന്തെന്ന് കോടിയേരി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ സ്ത്രീകള്‍ ദർശിച്ചാല്‍ ബ്രഹ്മചര്യം നഷ്ടമാകുമെന്നു പറഞ്ഞാണ് ശബരിമല കര്‍മ്മ സമിതി സമരം നടത്തുന്നത്. ഈ സമരത്തിനാണ് അമൃതാനന്ദമയി പിന്തുണ നല്‍കുന്നത്. എന്നാല്‍ കാലങ്ങളായി സ്ത്രീളെയും പുരുഷന്‍മാരെയും കാണുന്ന അമൃതാനന്ദമയിയുടെ ബ്രഹ്മചര്യത്തിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചോ? എന്നും കോടിയേരി ചോദിച്ചിരുന്നു. 'കേരള സമൂഹത്തിലെ വലതുപക്ഷവത്ക്കരണം' എന്ന വിഷയത്തില്‍ ഇ.എം.എസ് അക്കാദമി സംഘടിപ്പിച്ച ശില്‍പശാലയില്‍ പ്രസംഗിക്കുകയായിരുന്നു കോടിയേരി.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമൃതാനന്ദമയിയെ അപമാനിച്ച കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് കൊടിക്കുന്നിൽ
Next Article
advertisement
കേരളം ആര് ഭരിക്കും? ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് VOTE VIBE മൂന്നാം ഘട്ട സർവേഫലം
കേരളം ആര് ഭരിക്കും? ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് VOTE VIBE മൂന്നാം ഘട്ട സർവേഫലം
  • കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികൾക്ക് ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നു

  • പിണറായി വിജയൻ മുഖ്യമന്ത്രിയായി മുൻതൂക്കമെങ്കിലും വി ഡി സതീശൻ ശക്തമായ വെല്ലുവിളി ഉയർത്തുന്നു

  • വിലക്കയറ്റവും തൊഴിലില്ലായ്മയും വോട്ടർമാരെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങളാണ്

View All
advertisement