തിരുവനന്തപുരം : ശബരിമലയിൽ കയറാൻ ശ്രമിച്ച സ്ത്രീകൾ മാവോയിസ്റ്റുകളെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയും പൊലീസ് ഒത്താശയിലുമാണ് ഇവർ എത്തിയതെന്നാണ് സുരേന്ദ്രൻ ആരോപിക്കുന്നത്. ഭക്തർക്ക് മുന്നിൽ മുഖ്യമന്ത്രി വീണ്ടും തോൽക്കുകയാണെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു.
രണ്ട് യുവതികൾ ശബരിമല ദർശനത്തിനായെത്തിയ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. പുലർച്ചയോടെ ശബരിമലയിലെത്തിയ യുവതികൾ അപ്പാച്ചിമേട് മുതൽ പ്രതിഷേധങ്ങൾക്ക് നടുവിലായിരുന്നു. പൊലീസ് സുരക്ഷാവലയം തീർത്ത് വലിയ നടപ്പന്തലിന് സമീപം വരെയെത്തിച്ചുവെങ്കിലും ഒടുവിൽ പ്രതിഷേധം കടുത്ത സാഹചര്യത്തിൽ നിര്‍ബന്ധപൂർവ്വം ഇവരെ തിരികെയിറക്കുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.