ശബരിമലദര്‍ശനത്തിന് സുരക്ഷ തേടി ആദിവാസി നേതാവ് അമ്മിണി
Last Updated:
കോട്ടയം : ശബരിമല ദർശനത്തിന് പൊലീസ് സുരക്ഷ ഒരുക്കണമെന്ന ആവശ്യവുമായി ആദിവാസി നേതാവ് അമ്മിണി. രാവിലെ പതിനൊന്ന് മണിയോടെ കോട്ടയം എസ്.പി ഹരിശങ്കറിന്റെ ഓഫീസിലെത്തിയാണ് ഇവർ സുരക്ഷ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിനായി അമ്മിണി എരുമേലി വരെ എത്തിയിരുന്നു. എന്നാൽ സുരക്ഷ ഒരുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചതോടെ പിന്മാറുകയായിരുന്നു. പിന്നാലെയാണ് ഇവർ കോട്ടയം എസ്.പി ഹരിശങ്കറിനെ കാണാനുള്ള അനുമതി തേടിയത്.
ആദിവാസി വനിതാ സംഘം സംസ്ഥാന പ്രസിഡന്റാണ് നാൽപ്പത്തിനാലുകാരിയായ അമ്മിണി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 24, 2018 12:44 PM IST