വ്യാജ രേഖകേസിൽ പോലീസ് കാണാനില്ലെന്ന് പറഞ്ഞ കെ. വിദ്യയുടെ കോളേജ് ദൃശ്യങ്ങൾ കിട്ടി
- Published by:Arun krishna
- news18-malayalam
Last Updated:
വെള്ള സ്വിഫ്റ്റ് കാറില്‍ വിദ്യ അട്ടപ്പാടി കോളേജിലെത്തിയതിന്‍റെ ദൃശ്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പൊലീസ് ലഭ്യമായില്ലെന്ന് പറഞ്ഞ മഹാരാജാസ് കോളേജ് മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. വ്യാജരേഖകളുമായി വിദ്യ അട്ടപ്പാടി സര്‍ക്കാര്‍ കോളേജില്‍ അഭിമുഖത്തിന് വന്നപ്പോഴുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. നേരത്തെ ഈ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താനായില്ലെന്നും ആറ് ദിവസത്തെ ദൃശ്യങ്ങളുടെ ബാക്കപ്പ് മാത്രമേ കോളേജില്‍ ഉള്ളു എന്നുമാണ് അഗളി സി.ഐ. സലീം പറഞ്ഞിരുന്നത്. എന്നാല്‍ 12 ദിവസത്തെ ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കുമെന്ന് കോളേജ് പ്രിന്‍സിപ്പലും പറഞ്ഞു. ഇതിന് പിന്നാലെയാണ് വിദ്യ കോളേജിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്.
വെള്ള സ്വിഫ്റ്റ് കാറില്‍ വിദ്യ കോളേജിലെത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.
വിദ്യ ഇന്റര്‍വ്യൂവിന്റെ സമയത്ത് ഹാജരാക്കിയ വ്യാജരേഖകളുടേതടക്കമുള്ള കോപ്പികള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകരുടെ മൊഴിയെടുത്തിട്ടുണ്ടെന്നും സിഐ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ മാത്രമേ വ്യാജരേഖകള്‍ എവിടെനിന്നുണ്ടാക്കി എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും സിഐ കൂട്ടിച്ചേര്‍ത്തു.
advertisement
കേസുമായി ബന്ധപ്പെട്ട് എറണാകുളം മഹാരാജാസ് കോളേജിലും പോലീസ് തെളിവെടുപ്പിനെത്തിയിരുന്നു.ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോളജിലെത്തി വൈസ് പ്രിൻസിപ്പലിന്റെ മൊഴി രേഖപ്പെടുത്തി.
കോളജിൽ നിന്ന് വിദ്യയ്ക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും അധ്യാപകരുടെ സഹായം ലഭിച്ചിട്ടില്ലെന്നും വൈസ് പ്രിൻസിപ്പൽ ബിന്ദു ശർമിള വ്യക്തമാക്കി. എല്ലാ രേഖകളും പൊലീസിന് നൽകിയിട്ടുണ്ട്, അസ്പയർ ഫെല്ലോഷിപ്പിന് നൽകിയ സർട്ടിഫിക്കറ്റിലെ ലോഗോയും സീലും ദുരുപയോഗപ്പെടുത്തിയായി സംശയിക്കുന്നുവെന്ന് വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
June 12, 2023 7:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വ്യാജ രേഖകേസിൽ പോലീസ് കാണാനില്ലെന്ന് പറഞ്ഞ കെ. വിദ്യയുടെ കോളേജ് ദൃശ്യങ്ങൾ കിട്ടി