advertisement

ശബരിമല വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറന്‍‌സ് അനുവദിച്ചു

Last Updated:

വിമാനത്താവളം നിർമിക്കാൻ ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റും പരിസരവും അനുയോജ്യമാണെന്ന് വിവിധ പരിശോധനകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ ശേഷമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറൻസ് ലഭ്യമാക്കിയത്.

കേന്ദ്ര വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറൻസ് അനുവദിച്ചതോടെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണം വീണ്ടും ചര്‍ച്ചയാകുന്നു . വിമാനത്താവളത്തിന്‍റെ വരവോടെ കോട്ടയം ജില്ലയുടെയും സമീപ ജില്ലകളുടെയും മലയോര മേഖലകളുടെയും വികസന പ്രതീക്ഷകൾ കൂടിയാണ് കുതിച്ചുയരുന്നത്. വിമാനത്താവളം നിർമിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റും പരിസരവും അനുയോജ്യമാണെന്ന് വിവിധ പരിശോധനകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ ശേഷമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറൻസ് ലഭ്യമാക്കിയത്.
ഭൂമിയേറ്റെടുപ്പിന് മുന്നോടിയായി റവന്യു വകുപ്പ് സർവേ നമ്പർ പ്രസിദ്ധീകരിച്ച സ്വകാര്യ ഭൂമികളിന്‍ മേലുള്ള സാമൂഹികാഘാത പഠനമാണ് ഇപ്പോൾ നടക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായ സ്ഥാപനം നടത്തുന്ന പഠനം ജൂണിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് വിവരം. എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് വാർഡിൽ നിന്ന് 370 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് പദ്ധതി.
കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് 1039.876 ഹെക്ടർ (2570 ഏക്കർ) ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ഇവിടെ സർവേ നടത്തുന്നതിന് മുന്നോടിയായി റവന്യു വകുപ്പ് എസ്റ്റേറ്റ് കെട്ടിടത്തിൽ നോട്ടിസ് പതിച്ചു. ഇതിനെതിരെ ബിലീവേഴ്സ് ചർച്ച് കോടതിയിൽ ഹർജി സമർപ്പിക്കുകയും കോടതി സർവേ നടപടികൾ തടയുകയും ചെയ്തു.
advertisement
എസ്റ്റേറ്റിലെ സ്ഥലത്ത് പഠനങ്ങൾ നടത്താം, എന്നാൽ സർവേ നടപടി പാടില്ല എന്നുള്ള ആവശ്യം കോടതി അംഗീകരിച്ചതായി ബിലീവേഴ്സ് ചർച്ച് പിആർഒ ഫാ. സിജോ പന്തപ്പള്ളിൽ പറഞ്ഞു. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സംസ്ഥാന സർക്കാരും ബിലീവേഴ്സ് ചർച്ച് അധികൃതരും തമ്മിൽ പാലാ കോടതിയിൽ തുടരുകയാണ്. എസ്റ്റേറ്റിന് പുറത്തുനിന്ന് 307 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ പ്രദേശവാസികളുടെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറന്‍‌സ് അനുവദിച്ചു
Next Article
advertisement
എംഎൽഎമാരുടെ ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രിയാകുമോ? തിരഞ്ഞെടുപ്പിനു ശേഷം  രമേശ് ചെന്നിത്തലയുടെ  സാധ്യതകൾ
എംഎൽഎമാരുടെ ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രിയാകുമോ? തിരഞ്ഞെടുപ്പിനു ശേഷം രമേശ് ചെന്നിത്തലയുടെ സാധ്യതകൾ
  • നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവി നിർണയിക്കപ്പെടും

  • യു ഡി എഫ് വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തിന് സാധ്യതയുണ്ട്, പക്ഷേ ഉറപ്പില്ലെന്നും പറയുന്നു

  • പരാജയപ്പെട്ടാൽ പ്രതിപക്ഷ നേതൃ പദവിയും ഉറപ്പില്ല, പാർട്ടിയിൽ പുതുതലമുറയുടെ വെല്ലുവിളിയും ഉണ്ടാകും

View All
advertisement