'കേന്ദ്രം കേരളത്തിന് നൽകിയ തുക എന്തിന് ചെലവാക്കിയെന്ന് ധനമന്ത്രി വ്യക്തമാക്കണം'; സംസ്ഥാനസർക്കാരിനെതിരെ കേന്ദ്രസഹമന്ത്രി വി മുരളീധരൻ
- Published by:Anuraj GR
- news18-malayalam
Last Updated:
മുഖ്യമന്ത്രിയുടെ അഹന്ത കാരണം കേരളം വലിയ കടക്കണിയിലേക്ക് നീങ്ങുകയാണെന്ന് വി മുരളീധരൻ കുറ്റപ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി കേന്ദ്രവിഹിതം നൽകാത്തതുകൊണ്ടാണെന്ന പ്രചാരണം തള്ളി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്രം കേരളത്തിന് നൽകിയ തുക എന്തിന് ചെലവാക്കിയെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന് വി മുരളീധകരൻ ആവശ്യപ്പെട്ടു. സാമൂഹ്യ പെൻഷനായി കേരളം ആവശ്യപ്പെട്ടത് 521. 9 കോടി രൂപയാണ്. ഇതിൽ ഒക്ടോബർ മാസം കേന്ദ്രം നൽകാനുള്ള മുഴുവൻ തുകയായ 602.14 കോടിയും കേന്ദ്രം നൽകി. ഇതിൽ രണ്ടാം ഗഡുവിനുള്ള അപേക്ഷ സംസ്ഥാനം ഇതുവരെ നൽകിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും എന്തുകൊണ്ടാണ് അപേക്ഷ നൽകാത്തതെന്നും വി മുരളീധരൻ ചോദിച്ചു.
ഏഴാം ശമ്പള പരിഷ്കരണത്തിലെ കുടിശ്ശിക 750 കോടി രൂപ കേന്ദ്രം തരാനുണ്ട്, അത് തന്നിലെന്നാണ് ആരോപണം. അത് ലഭിക്കാത്തതിന് കാരണം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയാണ്. അപേക്ഷ കൃത്യമായി കേന്ദ്രത്തിന് സംസ്ഥാനം നൽകിയില്ല. 2022 മാർച്ച് 31 ന് മുൻപ് അപേക്ഷ നൽകാത്തവർക്ക് തുക ലഭിക്കില്ല. നിയമം എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെയാണെന്നും വി മുരളീധരൻ പറഞ്ഞു.
ഹെൽത്ത് ഗ്രാന്റ് ആയി കേരളം ആവശ്യപ്പെട്ടത് 174.76 കോടിയാണ്. എന്നാൽ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ദേശീയ ഭക്ഷ്യ സുരക്ഷാ ആക്ട് ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ കേരളം പാലിച്ചില്ല. 256 കോടി ലഭിക്കാൻ ഉണ്ടെന്ന് കേരളം പറയുന്നു. എന്നാൽ 259.63 കോടി കേന്ദ്രം നൽകിയതായും വി മുരളീധരൻ ചൂണ്ടിക്കാട്ടി.
advertisement
മുഖ്യമന്ത്രിയുടെ അഹന്ത കാരണം കേരളം വലിയ കടക്കണിയിലേക്ക് നീങ്ങുകയാണെന്ന് വി മുരളീധരൻ കുറ്റപ്പെടുത്തി. നവകേരള സദസ് ധൂർത്താണ്. മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ കണക്കും ധനകാര്യ മന്ത്രിയുടെ കണക്കും തമ്മിൽ വ്യത്യാസമുണ്ട്. മുഖ്യമന്ത്രി മണ്ടനാകരുത്, അല്ലെങ്കിൽ മണ്ടൻ കളിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. രാജ്യത്തെ നിയമങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് ധാരണയുണ്ടാകണമെന്നും വി മുരളീധരൻ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 13, 2023 11:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേന്ദ്രം കേരളത്തിന് നൽകിയ തുക എന്തിന് ചെലവാക്കിയെന്ന് ധനമന്ത്രി വ്യക്തമാക്കണം'; സംസ്ഥാനസർക്കാരിനെതിരെ കേന്ദ്രസഹമന്ത്രി വി മുരളീധരൻ