പാലായിലേത് കാപ്പന്റെ മികവല്ലെന്ന് മുഖ്യമന്ത്രി; താൻ പോരായിരുന്നുവെങ്കിൽ നല്ലൊരാളെ നിർത്താമായിരുന്നല്ലോയെന്ന് കാപ്പൻ

Last Updated:

കെ എം മാണിയുടെ മരണത്തെ തുടർന്ന് പാലായിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥ് ജോസ് ടോമിനെ പരാജയപ്പെടുത്തി മാണി സി കാപ്പൻ വിജയിക്കുകയായിരുന്നു.

കോട്ടയം: അവസരവാദികൾക്ക് ജനം എല്ലാക്കാലത്തും ശിക്ഷ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലായിലെ യു ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പന് എതിരെ ആയിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം. സ്വന്തം പാർട്ടിയെയും ഇടതുമുന്നണിയെയും വഞ്ചിച്ച ആളാണ് മാണി സി കാപ്പനെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കഴിഞ്ഞതവണ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ വിജയിച്ചത് കാപ്പന്റെ മികവ് കൊണ്ടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുമുന്നണിയുടെ കൂട്ടായ്മയുടെ വിജയമാണ് കഴിഞ്ഞ തവണ പാലായിൽ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാണി സി കാപ്പനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. ഇടതിനൊപ്പം നിൽക്കൽ ആണ് മത നിരപേക്ഷതയ്ക്ക് നല്ലത് എന്നാണ് ജോസ് വിഭാഗം വിലയിരുത്തിയത്.
അവസര വാദികൾക്ക് എല്ലാ കാലത്തും ജനം ശിക്ഷ നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മാത്രം അല്ല അത്. ജനത്തിന് മുന്നിൽ തന്നെ ഒറ്റക്ക് ആകും. കാപ്പന്റെ മികവല്ല നേരത്തെ കണ്ടത്. ഇടത് മുന്നണിയുടെ വിജയം ആയിരുന്നു അത്. എന്നാൽ, അദ്ദേഹം അദ്ദേഹത്തിന്റെ മികവാണ് എന്നാണ് കരുതിയത്. അവസരവാദിയെ പൂർണമായും ഒറ്റപ്പെടുത്തണമെന്നും മാണി സി കാപ്പനെതിരെ പ്രസംഗിച്ച മുഖ്യമന്ത്രി പറഞ്ഞു.
advertisement
പാവപ്പെട്ടവരോട് യു ഡി എഫിന് വിരോധം മാത്രമാണെന്നും തൊഴിൽ തേടി അലയുന്ന യുവാക്കൾ ഇല്ലാത്ത സംസ്ഥാനം ആക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും പിണറായി വിജയൻ എന്നും പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി തനിക്ക് എതിരെ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി മാണി സി കാപ്പൻ രംഗത്തെത്തി. മുഖ്യമന്ത്രിക്ക് എന്തും പറയാമെന്ന് മാണി സി കാപ്പൻ പറഞ്ഞു. ആര് ആരെ ചതിച്ചു എന്ന് പാലായിലെ ജനങ്ങൾക്ക് അറിയാം. അത് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അറിയുമെന്നും മാണി സി കാപ്പൻ പറഞ്ഞു. താൻ പോരായിരുന്നെങ്കിൽ പകരം നല്ലൊരാളെ നിർത്താമായിരുന്നല്ലോയെന്നും മാണി സി കാപ്പൻ ചോദിച്ചു.
advertisement
ഇത്തവണ പാലായിൽ താൻ പതിനായിരം വോട്ടിനു ജയിക്കുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. കോൺഗ്രസ്‌ നല്ലതാണെന്ന് തനിക്ക് തോന്നിയെന്ന് പറഞ്ഞ മാണി സി കാപ്പൻ മെയ്‌ രണ്ടിന് ഫലം വരുമ്പോൾ എല്ലാവർക്കും കാര്യം മനസിലാകുമെന്നും പറഞ്ഞു.
പാലായിൽ യു ഡി എഫ് സ്ഥാനാർഥിയായി മാണി സി കാപ്പൻ മത്സരിക്കുമ്പോൾ എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് ജോസ് കെ മാണി ആണ്. കെ എം മാണി മരിച്ചതിനെ തുടർന്ന് പാലായിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച മാണി സി കാപ്പൻ ആയിരുന്നു വിജയിച്ചത്.
advertisement
2006, 2011, 2016 നിയമ സഭാ തെരഞ്ഞെടുപ്പുകളിൽ പാലായിൽ നിന്ന് മാണി സി കാപ്പൻ മത്സരിച്ചെങ്കിലും കെ എം മാണിക്ക് മുമ്പിൽ പരാജയപ്പെടുകയായിരുന്നു. എന്നാൽ, കെ എം മാണിയുടെ മരണത്തെ തുടർന്ന് പാലായിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥ് ജോസ് ടോമിനെ പരാജയപ്പെടുത്തി മാണി സി കാപ്പൻ വിജയിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലായിലേത് കാപ്പന്റെ മികവല്ലെന്ന് മുഖ്യമന്ത്രി; താൻ പോരായിരുന്നുവെങ്കിൽ നല്ലൊരാളെ നിർത്താമായിരുന്നല്ലോയെന്ന് കാപ്പൻ
Next Article
advertisement
Modi@75: പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
Modi@75:പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
  • പ്രധാനമന്ത്രി മോദിയുടെ 75 വർഷത്തെ ജീവിതത്തിലെ നിർണായക നിമിഷങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകം പുറത്തിറങ്ങി.

  • നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷി പുസ്തകം അമിത് ഷായ്ക്ക് സമ്മാനിച്ചു.

  • മോദിയുടെ ജീവിതം, ദർശനം, നാഴികക്കല്ലുകൾ എന്നിവ ഉൾക്കൊള്ളുന്ന പുസ്തകം അഞ്ച് വിഭാഗങ്ങളിലായി ക്രമീകരിച്ചു.

View All
advertisement