• HOME
 • »
 • NEWS
 • »
 • kerala
 • »
 • തിരുവഞ്ചൂരിനെതിരെ 'പരിഹാസം'; സഭയിൽ കൊമ്പുകോർത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവഞ്ചൂരിനെതിരെ 'പരിഹാസം'; സഭയിൽ കൊമ്പുകോർത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

മുഖ്യമന്ത്രി പറഞ്ഞതിനേക്കാൾ നന്നായി എനിക്കും തിരിച്ചു പറയാനറിയാം. ഇരിക്കുന്ന പദവിയെയും മുഖ്യമന്ത്രിയുടെ പ്രായത്തെയും മാനിച്ചാണ് ഒന്നും പറയാത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പിണറായി വിജയൻ, വി ഡി സതീശൻ

പിണറായി വിജയൻ, വി ഡി സതീശൻ

 • Share this:
  തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേരിൽ നിയമസഭയിൽ കൊമ്പുകോർത്ത് മുഖ്യന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി ഡി സതീശനും. അബദ്ധമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ശക്തമായി അതു പറയുമെന്നതാണ് തിരുവഞ്ചൂരിന്റെ ​ഗുണമെന്ന മുഖ്യമന്ത്രിയുടെ പരിഹാസമാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. അടിയന്തര പ്രമേയം അവതരിപ്പിക്കുന്നവരുടെ മേൽ മെക്കിട്ട് കയറുന്നതാണ് മുഖ്യമന്ത്രിയുടെ സ്വഭാവമെന്നും അത് അനുവദിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരിച്ചടിച്ചു.

  രാമനാട്ടുകര സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നും തെളിവുകൾ നശിപ്പിച്ച് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നെന്നും ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമയേത്തിന് അവതരണ അനുമതി തേടിയത്. ഇതിന്റെ ചർച്ചയ്ക്കിടെയായിരുന്നു മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയത്.

  ആര് നോട്ടീസ് നൽകിയാലും മെക്കിട്ടുകയറുന്ന മുഖ്യമന്ത്രിയുടെ സ്വഭാവം അത്ര നല്ലതല്ല. അത് വേണ്ട. അത് അംഗീകരിക്കാനാകില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഓട് പൊളിച്ചെത്തിയ ആളല്ല. എത്രയോ വർഷങ്ങളായി ഇവിടെയിരിക്കുന്നയാളാണ്. അദ്ദേഹത്തിന്റെ സീനിയോറിറ്റിയെയും അനുഭവ സമ്പത്തിനിനെയും മാനിക്കണം. മുഖ്യമന്ത്രി പറഞ്ഞതിനേക്കാൾ നന്നായി എനിക്കും തിരിച്ചു പറയാനറിയാം. ഇരിക്കുന്ന പദവിയെയും മുഖ്യമന്ത്രിയുടെ പ്രായത്തെയും മാനിച്ചാണ് ഒന്നും പറയാത്തതെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.

  Also Read- മനുഷ്യത്തല തിന്നുന്ന സ്വാമിമാർ; പാവൂർ സത്രത്തിലെ ദുരാചാരത്തിൽ 14 പേർക്കെതിരെ കേസ്

  തിരുവഞ്ചൂരിനെ എങ്ങനെയാണ് താൻ അപമാനിച്ചതെന്നു ചോദിച്ച് മുഖ്യമന്ത്രിയും ഏഴുന്നേറ്റു. നിങ്ങൾ തമ്മിലുള്ള പ്രശ്നത്തിന് എന്നെ കരുവാക്കരുതെന്നും പ്രതിപക്ഷനേതാവിനോട് മുഖ്യമന്ത്രി പറഞ്ഞു.
  നേരത്തേ അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും തിരുവഞ്ചൂർ രാധാകൃഷ്ണനുമായും രൂക്ഷമായ തർക്കമാണുണ്ടായത്. ജൂലൈ 22നാണ് റമീസ് അപകടത്തിൽ പെട്ടതെന്നും സഹോദരൻ റെജിനാസിൻ്റെ മൊഴിപ്രകാരം കേസെടുത്തിട്ടുണ്ടെന്നും മുഖ്യന്ത്രി പറഞ്ഞു.

  സാക്ഷി മൊഴികൾ രേഖപ്പെടുത്തുകയും ശാസ്ത്രീയ തെളിവുകളും സിസി ടിവി ദൃശ്യങ്ങളും ശേഖരിക്കുകയും ചെയ്തു. ഹെൽമെറ്റ് ധരിക്കാതയാണ് റമീസ് യാത്ര ബൈക്കിൽ യാത്ര ചെയ്തത്. വാഹനാപകടത്തിൽ തലയ്ക്കും വാരിയെല്ലുകൾക്കും ഏറ്റ ഗുരുതരപരിക്ക് അപകടകാരണമെന്ന് മെഡിക്കൽ റിപ്പോർട്ടും ഉണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദുരൂഹതയും ആരോപിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രമേയ അവതാരകനും അതിൽ വ്യക്തതയില്ല. സ്വർണക്കടത്ത്  തടയേണ്ടത് കേന്ദ്രസർക്കാരാണ്. കള്ളക്കടത്ത് സ്വർണം വിറ്റഴിക്കുന്നതുമായി  ബന്ധപ്പെട്ട ക്രമസമാധാന പ്രശ്നങ്ങളിൽ കർശന നടപടിയുണ്ടാകും. റമീസിൻ്റെ മരണത്തിൽ അന്വേഷണം നടക്കുന്നെന്നും പ്രതിപക്ഷത്തിന് വിഷയദാരിദ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

  അർജുൻ ആയങ്കിയുടെ പേര് ഒഴിവാക്കാൻ മുഖ്യമന്ത്രി വല്ലാതെ ശ്രമിച്ചെന്നു പറഞ്ഞുകൊണ്ടാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിച്ചത്. പുരയ്ക്കു മീതെ വളരുന്ന മരം വെട്ടാനുള്ള മഴു മുഖ്യമന്ത്രി എടുത്തിരുന്നെങ്കിൽ കേരളം രക്ഷപ്പെട്ടേനെ എന്നും മുഖ്യമന്ത്രിയോട് തിരുവഞ്ചൂർ പറഞ്ഞു. അർജുൻ ആയങ്കിക്ക് വാഹനം ഏർപ്പെടുത്തി നൽകിയത് ഡിവൈഎഫ്ഐ നേതാവ് സജേഷാണെന്നും തിരുവ‍ഞ്ചൂർ ആരോപിച്ചു. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും അർജുൻ ആയങ്കിക്ക് ബന്ധമുണ്ട്.  ആയങ്കിയുടേയത് സ്വർണം തട്ടിപ്പറിക്കാനുള്ള 50 അംഗ കുരുവി സംഘമാണ്. സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾക്ക് ഇതുമായി ബന്ധമുണ്ട്. കള്ളക്കടത്ത് സംഘങ്ങൾക്ക് കേരളത്തിൽ ഇങ്ങനെ പ്രവർത്തിക്കാനുള്ള ധൈര്യം എങ്ങനെ കിട്ടി. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടതിനു ശേഷമാണ് എൻഐഎ കൂട്ടിൽ കയറിയത്. തെളിവുകൾ പുറത്തുവരാതിരിക്കാൻ റമീസിനെ കൊന്നതാണെന്നും തിരുവഞ്ചൂർ ആരോപിച്ചു.

  Also Read- കെട്ടിയിട്ട് കഴുത്ത് മുറിച്ചു; അഫ്‌ഗാനിലെ ജനപ്രിയ താരത്തെ ക്രൂരമായി കൊലപ്പെടുത്തി താലിബാൻ; വീഡിയോ വൈറൽ

  പൊലീസ് ആസ്ഥാനത്തെ എല്ലാ കാര്യങ്ങളും രഹസ്യമല്ലെന്നും വിവരങ്ങൾ പുറത്തുവരാറുണ്ടന്നു തിരുവഞ്ചൂർ വെളിപ്പെടുത്തി.
  ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തുന്നുവെന്ന് തിരുവഞ്ചൂർ പറഞ്ഞത് കുറച്ചു കടന്ന കൈയായിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുരയ്ക്കു മേലേ അല്ല ഒന്നിൻ്റെയും മേലേയും ആരും വളരില്ല. കുറ്റവാളികളെങ്കിൽ അങ്ങനെ തന്നെ കൈകാര്യം ചെയ്യും. ഏതോ ഒരു പ്രതി എല്ലാം തുറന്നു പറയും എന്ന്  പറഞ്ഞു. ആരെ ഭീഷണിപ്പെടുത്താൻ ആണിത്. ആ പ്രതി ഇപ്പോൾ പൊലീസ് നടപടി നേരിടുക അല്ലേ. അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല അല്ല തെറ്റ് ചെയ്താൽ നടപടിയുണ്ടാകും ആകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെളിവ് പുറത്ത് വരാതിരിക്കാൻ റമീസിനെ കൊല്ലുകയായിരുന്നു എന്ന തിരുവഞ്ചൂരിൻ്റെ പരാമർശം എത്ര പരിഹാസ്യമാണെന്നും നിയമസഭ പോലൊരു വേദിയിൽ ഇതു പറയാൻ പാടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
  Published by:Rajesh V
  First published: