VD Satheesan| 'ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു'; വി ഡി സതീശനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
ഭരണം തടസപ്പെടുത്തുകയല്ല പ്രതിപക്ഷ ധർമ്മമെന്നും സർക്കാരിന് ഉപാധിരഹിതമായ പിന്തുണ നൽകുമെന്നും നേരത്തെ വി ഡി സതീശനും വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന വി ഡി സതീശനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ''കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു''- മുഖ്യമന്ത്രി വ്യക്തമാക്കി.
ഭരണം തടസപ്പെടുത്തുകയല്ല പ്രതിപക്ഷ ധർമ്മമെന്നും സർക്കാരിന് ഉപാധിരഹിതമായ പിന്തുണ നൽകുമെന്നും നേരത്തെ വി ഡി സതീശനും വ്യക്തമാക്കിയിരുന്നു. പരമ്പരാഗത പ്രതിപക്ഷ സമീപനത്തിൽ മാറ്റമുണ്ടാകും. കാലാനുസൃതമായ മാറ്റം പ്രതിപക്ഷ പ്രവർത്തനങ്ങളിലും വേണം. തമ്മിലടിയല്ല രാഷ്ട്രീയമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കും. മഹാമാരിയിൽ സർക്കാരിനൊപ്പം നിൽക്കും. നല്ല കാര്യങ്ങൾക്ക് പിന്തുണ നൽകുമെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
advertisement
Also Read- VD Satheesan| വിഷയം കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്ന സാമാജികൻ; ഇനി പ്രതിപക്ഷത്തിന്റെ പ്രതീക്ഷ
പ്രതിസന്ധിഘട്ടത്തിൽ പ്രതിപക്ഷ നേതാവെന്നുള്ള ചുമതല ഏൽപ്പിച്ച നേതൃത്വത്തിന് വി ഡി സതീശൻ നന്ദി പറഞ്ഞു. ഹൈക്കമാൻഡിന്റെ തീരുമാനം വിസ്മയിപ്പിച്ചെന്നും മഹാരഥൻമാർ ഇരുന്ന കസേരയിലുള്ള നിയമനം വിസ്മയമാണെന്നും പറഞ്ഞ സതീശൻ, ഐതിഹാസികമായി കോൺഗ്രസ് തിരിച്ചു വരുമെന്നും വ്യക്തമാക്കി.
advertisement
വി ഡി സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാൻഡ് ഇന്നാണ് തെരഞ്ഞെടുത്തത്. യുവ എംഎല്‍എമാരുടെ ശക്തമായ പിന്തുണയെ തുടര്‍ന്നാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാൻഡ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു. മുസ്ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു.
Also Read- ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; കേരളത്തില്‍ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യത
ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്ത തീരുമാനം ഹൈക്കമാൻഡ് പുറത്തിറക്കിയത്. തീരുമാനം ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാര്‍ജ്ജുന ഖാര്‍ഗെയാണ് സംസ്ഥാന നേതാക്കളെ അറിയിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശനെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചില യുവ എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു. തലമുറമാറ്റം എന്ന നേതാക്കളുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു.
advertisement
വി ഡി സതീശന് പിന്തുണയുമായി എ കെ ആന്റണി
പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് അഭിനന്ദനങ്ങളറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഈ തീരുമാനം പാര്‍ട്ടിയുടെയും മുന്നണിയുടെയും തിരിച്ചുവരവിന് വഴിവെക്കുമെന്നും പ്രതിപക്ഷ നേതാവിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും എ കെ ആന്റണി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 22, 2021 6:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
VD Satheesan| 'ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു'; വി ഡി സതീശനെ അഭിനന്ദിച്ച് മുഖ്യമന്ത്രി









