advertisement

EXCLUSIVE പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് പണമില്ല; സോഷ്യല്‍ മീഡിയ പ്രചാരണത്തിന് കോടികള്‍ ചെലവിട്ട് മുഖ്യമന്ത്രി

Last Updated:

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ് സൈറ്റിന്റെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും പരിപാലനത്തിന് 1 കോടി 10 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. സി-ഡിറ്റിന് കൈമാറിയിരിക്കുന്ന ഈ കരാറിൽ  12 ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ മാത്രം എണ്‍പത് ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുണ്ട്.

#ടി.ജി സജിത്ത്
തിരുവനന്തപുരം: ഫേസ്ബുക്കും, ട്വിറ്ററും അടക്കമുള്ള നവമാധ്യമങ്ങളിലൂടെയുള്ള ഇടപെടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടുതല്‍ സജീവമാക്കുകയാണ്. രാഷ്ട്രീയ വിവാദങ്ങള്‍ക്കടക്കം സോഷ്യല്‍മീഡിയയിലൂടെ സംവദിക്കാനുള്ള പുതിയ പദ്ധതിയാണെരുങ്ങുന്നത്. പക്ഷേ സംസ്ഥാന ഖജനാവ് ചോര്‍ത്തുന്ന തീരുമാനങ്ങളാണിതെന്നതാണ് വാസ്തവം.
മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടേയും ഔദ്യോഗിക വെബ്സൈറ്റിന്റെയും പരിപാലനത്തിനായി ചിലവഴിക്കുന്നത് 1 കോടി 10 ലക്ഷം രൂപയാണ്.സിഡിറ്റ് തയ്യാറാക്കിയ പദ്ധതി അഗീകരിച്ച് പി.ആര്‍.ഡി പണം അനുവദിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയെ സോഷ്യല്‍ മീഡിയയില്‍ സജീവമാക്കി നിര്‍ത്താന്‍ 12 അംഗ ടീമിനെയാണ് സിഡിറ്റ് സജ്ജമാക്കിയിരിക്കുന്നത്. ഇവര്‍ക്ക് ഒരുവര്‍ഷത്തെ ശമ്പളത്തി നുമാത്രമായി 80 ലക്ഷം രൂപയാണ് വകയിരുത്തിയത്.
advertisement
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങള്‍, മറ്റ് പൊതുപരുപാടികള്‍ എന്നിവയെല്ലാം ഇനി മുതല്‍ ഇന്റര്‍നെററ് വഴി ലൈവ് സ്ട്രീമിങ്ങ് നടത്തും. ഇതിനായി ചിലവ് 5.5 ലക്ഷം. സര്‍ക്കാര്‍ ഏജന്‍സിയായ സിഡിറ്റിനാണ് പിആര്‍ഡി പണം അനുവദിച്ചിരിക്കുന്നത്.പക്ഷേ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിനായി സിഡിറ്റ് നടത്തിയിത് പൂര്‍ണ്ണമായ രാഷ്ട്രീയ നിയമനങ്ങള്‍.
മാധ്യമമേഖലകൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിപുലമായ ടീം ഉള്ളതിന് പുറമെയാണ് സോഷ്യല്‍ മീഡിയ ഇടപെടലിന് മാത്രമായി ഇത്ര വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുന്നത്. മുന്‍ മുഖ്യമന്ത്രിമാരുടെ കാലത്ത് പരമാവധി പി.ആര്‍.ഡിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍വ്വഹിച്ചിരുന്ന ജോലികലാണ് ഇപ്പോള്‍ മറ്റ് ഏജന്‍സികളിലെത്തുന്നത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
EXCLUSIVE പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് പണമില്ല; സോഷ്യല്‍ മീഡിയ പ്രചാരണത്തിന് കോടികള്‍ ചെലവിട്ട് മുഖ്യമന്ത്രി
Next Article
advertisement
കിങ്മേക്കറോ മുഖ്യമന്ത്രിയോ?തിരഞ്ഞെടുപ്പിനു ശേഷം കെസി വേണുഗോപാലിന്റെ സാധ്യതകൾ
കിങ്മേക്കറോ മുഖ്യമന്ത്രിയോ?തിരഞ്ഞെടുപ്പിനു ശേഷം കെസി വേണുഗോപാലിന്റെ സാധ്യതകൾ
  • കേരളത്തിൽ യു ഡി എഫ് ജയിച്ചാൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാവാൻ തുല്യ സാധ്യതയുണ്ട്

  • രാഹുൽ ഗാന്ധിയുടെ അനുമതിയോടെ കെ സി വേണുഗോപാൽക്ക് എം എൽ എമാരിൽ ഭൂരിപക്ഷ പിന്തുണ ലഭിക്കും

  • യു ഡി എഫ് പരാജയപ്പെട്ടാൽ കെ സി വേണുഗോപാലിന് ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വരും

View All
advertisement