Kerala Bypolls | ഉപതെരഞ്ഞെടുപ്പിന് പറ്റിയ സമയമല്ലെന്ന് സംസ്ഥാനം; തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്നേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് സെക്രട്ടറിയുടെ കത്ത്
Last Updated:
പൊലീസ്, റവന്യൂ, ആരോഗ്യ,തദ്ദേശ ഭരണ ഉദ്യോഗസ്ഥരും കോവിഡ് ജോലിയുടെ തിരക്കിലാണ്. ഭീമമായ സാമ്പത്തിക ചെലവും പെരുമാറ്റച്ചട്ടം വന്നാൽ വികസനക്ഷേമ പദ്ധതികൾ തടസ്സപ്പെടുമെന്ന ആശങ്കയും ചീഫ് സെക്രട്ടറി പങ്കുവച്ചു
തിരുവനന്തപുരം: കുട്ടനാട്, ചവറ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വിമുഖത വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാനത്തിന്റെ കത്ത്. തെരഞ്ഞെടുപ്പ് നടത്താനുള്ള ബുദ്ധിമുട്ട് വ്യക്തമാക്കിയായിരുന്നു ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കത്തയച്ചത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നേയാണ് സംസ്ഥാനം കത്ത് നൽകിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് സെപ്തംബർ നാലിനാണ്. എന്നാൽ, ചീഫ് സെക്രട്ടറി കത്തയച്ചത് ഓഗസ്റ്റ് 21നും. ഇതോടെ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനോട് സംസ്ഥാന സർക്കാരിന് യോജിപ്പില്ലെന്ന് കൂടുതൽ വ്യക്തമായി.
You may also like:പാലക്കാട് തത്തമംഗലം ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കി [NEWS]റംസിയുടെ മരണം: നടി ലക്ഷ്മി പ്രമോദ് ഒളിവിൽ [NEWS] വ്യോമസേനയ്ക്ക് ഇനി റഫാൽ കരുത്ത്; അഞ്ച് യുദ്ധവിമാനങ്ങൾ സേനയുടെ ഭാഗമായി [NEWS]
ഉപതെരഞ്ഞെടുപ്പ് മാറ്റുന്ന കാര്യം ചർച്ച ചെയ്യാൻ നാളെ സർവകക്ഷിയോഗം ചേരാൻ ഇരിക്കെയാണ് കത്ത് പുറത്തുവന്നത്.
advertisement
തെരഞ്ഞെടുപ്പ് നടത്താനുള്ള ബുദ്ധിമുട്ടായി സംസ്ഥാനം ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ ഇവയാണ്. നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. പുതിയ അംഗത്തിന് കുറച്ചു മാസമേ ലഭിക്കൂ. സാമൂഹ്യ അകലം പാലിച്ചുള്ള തെരഞ്ഞെടുപ്പ് രണ്ടു മണ്ഡലങ്ങളിലും എളുപ്പമല്ല.
കാലാവസ്ഥയും പ്രതികൂലമാണെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മൺസൂൺ അവസാനിച്ചിട്ടില്ല. കുട്ടനാട് പ്രളയഭീഷണി ഉള്ള പ്രദേശവുമാണ്. കോവിഡിനെ തുടർന്ന് മാറ്റിവച്ച പരീക്ഷകളും വരും മാസങ്ങളിൽ നടക്കേണ്ടതുണ്ട്. പൊലീസ്, റവന്യൂ, ആരോഗ്യ,തദ്ദേശ ഭരണ ഉദ്യോഗസ്ഥരും കോവിഡ് ജോലിയുടെ തിരക്കിലാണ്. ഭീമമായ സാമ്പത്തിക ചെലവും പെരുമാറ്റച്ചട്ടം വന്നാൽ വികസനക്ഷേമ പദ്ധതികൾ തടസ്സപ്പെടുമെന്ന ആശങ്കയും ചീഫ് സെക്രട്ടറി പങ്കുവച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 10, 2020 5:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Bypolls | ഉപതെരഞ്ഞെടുപ്പിന് പറ്റിയ സമയമല്ലെന്ന് സംസ്ഥാനം; തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്നേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് സെക്രട്ടറിയുടെ കത്ത്