തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ സാധ്യത; പ്രതിപക്ഷ ആവശ്യത്തെ സർക്കാർ പിന്തുണയ്ക്കും

രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടാൽ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുമെന്നു സർക്കാർ പ്രതീക്ഷിക്കുന്നു

News18 Malayalam | news18-malayalam
Updated: September 10, 2020, 1:09 PM IST
തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ സാധ്യത; പ്രതിപക്ഷ ആവശ്യത്തെ സർക്കാർ പിന്തുണയ്ക്കും
Election
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ സാധ്യത. കോവിഡിൻ്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ സർക്കാർ എതിർക്കില്ല.  നാളത്തെ സർവകക്ഷി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.

എന്നാൽ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കരുതെന്നാണ് ബി.ജെ.പിയുടെ നിലപാട്. ഉപതെരഞ്ഞെടുപ്പുകൾ റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് സർക്കാർ. സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ച് ഇക്കാര്യത്തിൽ അഭിപ്രായ രൂപീകരണത്തിനാണ് ശ്രമം. കോവിഡ് പശ്ചാത്തലത്തിൽ  ഉപതെരഞ്ഞെടുപ്പുകൾ നടത്തുന്നതിലെ അപ്രായോഗികത തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനാണ് നീക്കം.

രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടാൽ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുമെന്നു സർക്കാർ പ്രതീക്ഷിക്കുന്നു. സർക്കാരിൻ്റെ ഈ നിലപാടിനോട് പ്രതിപക്ഷത്തിനും വിയോജിപ്പില്ല. പക്ഷേ തദ്ദേശ തെരഞ്ഞെടുപ്പും നീട്ടിവയ്ക്കണം എന്നതാണ് അവരുടെ ആവശ്യം. ആദ്യം ഇതിനോട് മുഖം തിരിച്ച സർക്കാരും ഒടുവിൽ വഴങ്ങുകയാണ്.രണ്ടോ മൂന്നോ ആഴ്ച തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ  സർക്കാർ തയാറാകും. സർവകക്ഷിയോഗത്തിൽ സിപിഎമ്മും ഈ നിലപാടിനോട് യോജിക്കും. പക്ഷേ ഇടതു വലതു മുന്നണികളുടെ നിലപാടുകളെ ബി.ജെ.പി. എതിർക്കും. തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്തണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

കോൺഗ്രസ് നിലപാട് യുക്തിരഹിതമാണ്. തെരഞ്ഞെടുപ്പ് വൈകുന്നത് കോവിഡ് പ്രതിരോധത്തെ ബാധിക്കുമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വൈകിയാൽ
തദ്ദേശ സ്ഥാപനങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം വരാതിരിക്കാനുള്ള ക്രമീകരണങ്ങളും സർക്കാർ ഒരുക്കും.
Published by: Meera Manu
First published: September 10, 2020, 1:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading