ന്യൂഡല്‍ഹി: ഡിവൈഎഫ്ഐ അഖിലേന്ത്യാ യുവതി കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ ആസാം സ്വദേശിയായ പ്രവര്‍ത്തകയുടെ മലയാളം പാട്ട് പങ്കുവെച്ച് സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ഡോ.ചിന്താ ജെറോം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയമായ ‘നൂറു പൂക്കളെ.. ..നൂറു നൂറു പൂക്കളെ..ലാല്‍സലാം ലാല്‍സലാം..ലാല്‍സലാം സഖാക്കളെ’ എന്ന ഗാനമാണ് ആസാമില്‍ നിന്നെത്തിയ സഖാവ് മിത്തു ആലപിക്കുന്നത്.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിന്താ ജെറോം ആസാമീസ് സഖാവിന്റെ മലയാളം പാട്ട് പങ്കുവെച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.