Syro Malabar | 'ക്രൈസ്തവരുടെ എണ്ണം കുറയുന്നു'; വിദേശഭ്രമം ഉപേക്ഷിക്കണമെന്ന് സിറോ മലബാർ സഭ
- Published by:Anuraj GR
- news18-malayalam
Last Updated:
രാജ്യത്ത് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും ജനനനിരക്ക് 15ൽ താഴെയും മരണനിരക്ക് എട്ടിൽ കൂടുതലുമാണ്. മുസ്ലീങ്ങളുടെ ജനനനിരക്ക് 24ഉം മരണനിരക്ക് അഞ്ചും ആണെന്ന് സഭ പുറത്തിറക്കുന്ന കൈപുസ്കത്തിൽ പറയുന്നു
തൃശൂർ: സംസ്ഥാനത്ത് ക്രൈസ്തവരുടെ എണ്ണം ആപത്കരമായ രീതിയിൽ കുറയുകയാണെന്ന ഉത്കണ്ഠ പങ്കുവെച്ച് സീറോ മലബാർ സഭ. ഇതുസംബന്ധിച്ച് ആശങ്ക കുടുംബകൂട്ടായ്മയിൽ അവതരിപ്പിക്കുന്നതിന് 26 പേജുള്ള കൈപുസ്തകം സിറോ മലബാർ സഭ തയ്യാറാക്കിയിട്ടുണ്ട്. ക്രൈസ്തവസമൂഹവും സഭയും വളരേണ്ടതിന്‍റെ ആവശ്യകതയും അതിനായി സ്വീകരിക്കേണ്ട നടപടികളും കുടുംബകൂട്ടായ്മയിൽ പ്രചരിപ്പിക്കുകയാണ് കൈപ്പുസ്തകത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ മറ്റ് മതങ്ങളുടെ അംഗബലവും വളർച്ചയും തളർച്ചയും ഉൾപ്പെടുത്തിയാണ് സിറോ മലബാർ സഭ കൈപ്പുസ്തകം തയ്യാറാക്കിയത്.
സഭയിലെ അംഗങ്ങളുടെ വിദേശ ജോലിയും വിദേശത്തെ താമസ ഭ്രമവും ഉപേക്ഷിക്കണമെന്നും പുസ്തകത്തിൽ പറയുന്നു. നിലനിൽപ്പിനായി ക്രൈസ്തവ സമൂഹം അംഗബലം കൂട്ടുന്നതിനെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. തേൻമാവിൻ കൊമ്പത്ത് എന്ന സിനിമയിൽ നടൻ പപ്പുവിന്‍റെ കഥാപാത്രം പറയുന്ന 'താനാരാണെന്ന് തനിക്ക് അറിയാൻമേലെങ്കിൽ താൻ എന്നോട് ചോദിക്ക്' എന്ന ഡയലോഗോടെയാണ് പുസ്തകത്തിലെ കുറിപ്പ് ആരംഭിക്കുന്നത്. പോപ്പുലർ ഫ്രണ്ട് റാലിയിൽ അടുത്തിടെ കുട്ടി മുദ്രാവാക്യം വിളിച്ച ചിത്രത്തോടൊപ്പമാണ് ഈ കുറിപ്പ് അവസാനിക്കുന്നത്.
1911 മുതൽ രാജ്യത്തെ ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെ ജനസംഖ്യ കണക്കുകളും വിശദമായി പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. 1911 മുതലുള്ള പത്തുവർഷം ഹിന്ദുക്കൾ 8.77 ശതമാനവും ക്രൈസ്തവർ 23.5 ശതമാനവും മുസ്ലീങ്ങൾ 12.87 ശതമാനവും വളർച്ച നേടിയിരുന്നു. എന്നാൽ 1971 ആയപ്പോൾ ഇത് യഥാർക്രമം 23.35, 25.28, 37.49 എന്നിങ്ങനെയായി. 2011 മുതലുള്ള പത്തുവർഷം ഹിന്ദുക്കളുടെ വളർച്ച 2.02 ശതമാനവും ക്രൈസ്തവരുടേത് 1.38 ശതമാനവും മുസ്ലീങ്ങളുടേത് 12.84 ശതമാനവുമാണ്. 2001നെ അപേക്ഷിച്ച് 2011ൽ കേരളത്തിൽ ഹിന്ദുക്കൾ 1.43 ശതമാനവും ക്രൈസ്തവർ 0.64 ശതമാനവും കുറഞ്ഞു. എന്നാൽ മുസ്ലീങ്ങൾ 1.86 ശതമാനം കൂടിയെന്നും പുസ്തകത്തിൽ പറയുന്നു.
advertisement
രാജ്യത്ത് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും ജനനനിരക്ക് 15ൽ താഴെയും മരണനിരക്ക് എട്ടിൽ കൂടുതലുമാണ്. മുസ്ലീങ്ങളുടെ ജനനനിരക്ക് 24ഉം മരണനിരക്ക് അഞ്ചും ആണെന്ന് കൈപുസ്കത്തിൽ പറയുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പിള്ളി, കോഴഞ്ചേരി, അടൂർ, ആലപ്പുഴയിലെ ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് കേരളത്തിൽ ഏറ്റവും കുറഞ്ഞ ജനനനിരക്ക്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, ഏറനാട്, പെരിന്തൽമണ്ണ, നിലമ്പൂർ, തിരൂർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ജനനനിരക്കെന്നും കൈപ്പുസ്തകത്തിലുണ്ട്.
പ്ലാവിൽനിന്ന് കൂഴച്ചക്ക കാണാതായി; മൂന്നാം ദിനം പ്രത്യക്ഷപ്പെട്ടത് വരിക്കച്ചക്ക!
പ്ലാവിൽനിന്ന് കൂഴച്ചക്ക കാണാതായി മൂന്നാം ദിവസം പ്ലാവിൻചുവട്ടിൽ വരിക്കച്ചക്ക പ്രത്യക്ഷപ്പെട്ടു. ഇടുക്കി ജില്ലയിലെ അയ്യപ്പൻകോവിൽ മേരികുളത്തിന് സീപമാണ് കൂഴച്ചക്ക മൂന്നു ദിവസം കൊണ്ട് വരിക്കച്ചക്കയായി മാറിയത്. ഈ പ്രദേശത്തെ പ്ലാവുകളിൽ ഈ സീസണിൽ ആദ്യം ചക്ക ഉണ്ടായ വീട്ടുകാർക്കാണ് വേറിട്ട അനുഭവമുണ്ടായത്. വീട്ടുകാരും സമീപവാസികളും ഏറെ പ്രതീക്ഷയോടെയാണ് ചക്ക പാകമായി വരുന്നത് നോക്കിയിരുന്നത്. എന്നാൽ പൊടുന്നനെ ഒരു ദിവസം രാവിലെ ചക്ക അപ്രത്യക്ഷമായത് വീട്ടുകാരെയും അയൽവാസികളെയും അമ്പരപ്പിലാക്കി. ആശിച്ചുമോഹിച്ച് കാത്തിരുന്ന ചക്ക നഷ്ടമായതിന്‍റെ നിരാശയിലായിരുന്നു എല്ലാവരും.
advertisement
ചക്ക മോഷ്ടിച്ചയാളെ കണ്ടെത്തുന്നതിനായി പ്രദേശവാസികൾ ചേർന്ന് വിപുലമായ അന്വേഷണം ആരംഭിച്ചു. അതിനിടെയാണ് വീട്ടുകാരെ അത്ഭുതപ്പെടുത്തി മൂന്നാംദിനം പ്ലാവിന്‍റെ ചുവട്ടിൽ ഒരു ചക്ക പ്രത്യക്ഷപ്പെട്ടത്. നാട്ടുകാർ അന്വേഷണം ആരംഭിച്ചതോടെ ചക്ക മോഷ്ടിച്ചയാൾ അത് തിരികെ കൊണ്ടുവെച്ചതാണെന്ന് വീട്ടുകാർക്ക് ബോധ്യമായി.
എന്നാൽ അത്ഭുതം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. പ്ലാവിൻചുവട്ടിൽനിന്ന് ലഭിച്ച ചക്ക മുറിച്ചപ്പോൾ അത് വരിക്കച്ചക്കയായിരുന്നു. കൂഴച്ചക്ക എങ്ങനെ വരിക്കയായി മാറിയെന്നതാണ് വീട്ടുകാരെയും പ്രദേശവാസികളെയും കുഴയ്ക്കുന്നത്. ഏതായാലും കൂഴച്ചക്ക എടുത്ത് വരിക്കച്ചക്ക തിരികെ തന്ന മോഷ്ടാവിന് നന്ദി പറയുകയാണ് വീട്ടുകാർ. ലഭിച്ച ചക്ക മുറിച്ച് അയൽക്കാർക്കെല്ലാം നൽകിയാണ് വീട്ടുകാർ സന്തോഷം പങ്കിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 05, 2022 8:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Syro Malabar | 'ക്രൈസ്തവരുടെ എണ്ണം കുറയുന്നു'; വിദേശഭ്രമം ഉപേക്ഷിക്കണമെന്ന് സിറോ മലബാർ സഭ