ക്രിസ്മസ് ആഘോഷത്തിനിടെ തിരുവനന്തപുരത്ത് കടലിൽ വീണ് ഒരു മരണം: മൂന്നുപേരെ കാണാതായി
- Published by:Vishnupriya S
- news18-malayalam
Last Updated:
തുമ്പയിലെ കടലിൽ കുളിക്കാൻ ഇറങ്ങിയ തുമ്പ ആറാട്ട് വഴി സ്വദേശി ഫ്രാങ്കോയാണ് മരിച്ചത്
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ വീണ് ഒരാൾ മരിച്ചു. മൂന്നുപേരെ കാണാതാവുകയും ചെയ്തു. തുമ്പയിലെ കടലിൽ കുളിക്കാൻ ഇറങ്ങിയ തുമ്പ ആറാട്ട് വഴി സ്വദേശി ഫ്രാങ്കോയാണ് മരിച്ചത്. ഉച്ചയ്ക്ക് ഇയാളെ കാണാതാവുകയും പിന്നീട് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. 38 വയസ്സായിരുന്നു. കടലിൽ പോയ ഫ്രാങ്കോയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പുത്തൻ തോപ്പ് സ്വദേശി 16 കാരനായ ശ്രേയസ്, കണിയാപുരം സ്വദേശിയായ 19 കാരന്‍ സാജിദ് എന്നിവരെയാണ് പുത്തന്‍തോപ്പിലെ കടൽത്തീരത്ത് നിന്നും കാണാതായത്. അഞ്ചുതെങ്ങിൽ മാമ്പള്ളി സ്വദേശി സാജൻ ആന്റണി (34) യെയാണ് അഞ്ചുതെങ്ങിലെ കടൽ തീരത്ത് നിന്നും കാണാതായത്.
advertisement
വലിയ തിരകളും ശക്തമായ അടിയൊഴുക്കുമാണ് അപകടകാരണമായി മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. രാത്രി വരെ കോസ്റ്റ് ഗാര്‍ഡും മല്‍സ്യത്തൊഴിലാളികളും തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. വൈകീട്ടാണ് ഈ രണ്ട് അപകടങ്ങളും ഉണ്ടായത്. ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കളിക്കാനിറങ്ങിയതായിരുന്നു മൂന്നുപേരും. കാണാതായവര്‍ക്കുള്ള തെരച്ചില്‍ മല്‍സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും രാവിലെ വീണ്ടും തുടങ്ങും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 25, 2022 10:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്രിസ്മസ് ആഘോഷത്തിനിടെ തിരുവനന്തപുരത്ത് കടലിൽ വീണ് ഒരു മരണം: മൂന്നുപേരെ കാണാതായി