'ഒരുപാട് ചവിട്ടുകൊണ്ട ശരീരമാണിത്, രാധാകൃഷ്ണന് വല്ല മോഹവുമുണ്ടെങ്കിൽ മനസിൽ വെച്ചാൽ മതി'

Last Updated:
മലപ്പുറം: ചവിട്ടി കടലിലെറിയുമെന്ന് പറഞ്ഞ ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുപാട് ചവിട്ടുകൊണ്ട ശരീരമാണിത്. രാധാകൃഷ്ണന് അങ്ങനെ വല്ല മോഹവുമുണ്ടെങ്കില്‍ മനസില്‍ വെച്ചാല്‍ മതി. അല്ലെങ്കില്‍ എന്‍റെയൊരു വൈക്കോല്‍ പ്രതിമ കെട്ടി കടപ്പുറത്ത് ചെന്ന് ചവിട്ടുകൊടുക്കുക. ഇതാ വിജയന്‍ കടലില്‍ എന്ന് പറഞ്ഞ് ആശ്വാസം കൊള്ളണമെങ്കില്‍ ആശ്വാസം കൊണ്ടോളൂ-മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് ഇടതുമുന്നണിയുടെ രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തന്നെ ചവിട്ടി കടലിലിടാൻ എ.എൻ രാധാകൃഷ്ണന് കാല് മതിയാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഭീഷണിയും വിലപ്പോവില്ല. 'രാധാകൃഷ്‌ണന്‍ മനസിലാക്കേണ്ടത് ആ മോഹം പലര്‍ക്കുമുണ്ടായിരുന്നു. ഈ ശരീരം ചവിട്ടു കൊള്ളാത്തതല്ല, ബൂട്ട്‌സിട്ട കാലുകൊണ്ടുള്ള ഒരുപാട് ചവിട്ടുകൊണ്ട ശരീരമാണ്. എന്നുവെച്ച് രാധാകൃഷ്‌ണന് കേറിക്കളിക്കാനുള്ള സ്ഥലമാണെന്ന് കണക്കാക്കണ്ട, വളരെ മോശമായിപ്പോകും- മുഖ്യമന്ത്രി പറഞ്ഞു.
അതിനപ്പുറമൊന്നും ഈ പറയുന്നവരുടെ ഒരു ഭീഷണിയും താന്‍ വകവെച്ചിട്ടില്ല എന്ന് മനസിലാക്കാനുള്ള അറിവ് എങ്കിലും വേണ്ടിയിരുന്നില്ലേ രാധാകൃഷണായെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇപ്പോള്‍ ചുറ്റും പൊലീസുകാരൊക്കെയുണ്ടാകും പക്ഷേ പൊലീസുകാരോട് കൂടിയല്ല എന്റെ ജീവിതം ആരംഭിച്ചത്. നിങ്ങളുമായി പരിചയപ്പെടുന്നതും പൊലീസുകാരുടെ ചുറ്റും നിന്നിട്ടല്ലല്ലോ- മുഖ്യമന്ത്രി പറഞ്ഞു. ഇതൊക്കെ ചില സന്ദേശങ്ങളായാണ് കാണുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയെപ്പോലും ആക്രമിക്കും എന്ന് പറയുകയാണ്. പിന്നെയാരെയാണ് ആക്രമിക്കാനാവാത്തത്. നിങ്ങള്‍ ഒരു വില്ലാളിവീരന്മാും അല്ല. ഇത് കേരളമാണ്. കേരളത്തിന്റെ ഇടതുപക്ഷ മനസ് അത്ര ദൃഢമാണ്. എല്ലാ മതനിരപേക്ഷ ചിന്താഗതിക്കാരും ഒന്നിച്ചുനിന്ന് നാടിനെ പിറകോട്ട് നയിക്കാനുളള നീക്കത്തെ തടയണമെന്നും പിണറായി പറഞ്ഞു.
advertisement
ശബരിമലയില്‍ പ്രതിഷേധം അതിരുവിട്ടപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വവും ബാധ്യതയുമാണ്. ആചാരങ്ങളുടെ വക്താക്കൾ ചമയുന്നവർ ആചാരലംഘനം നടത്തുന്നത് കേരളം കണ്ടു. ശബരിമല പിടിച്ചെടുക്കാനുളള തന്ത്രമാണ് ബിജെപി സര്‍ക്കുലറിന് പിന്നിലെന്നും പിണറായി വിജയന്‍ ആരോപിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരുപാട് ചവിട്ടുകൊണ്ട ശരീരമാണിത്, രാധാകൃഷ്ണന് വല്ല മോഹവുമുണ്ടെങ്കിൽ മനസിൽ വെച്ചാൽ മതി'
Next Article
advertisement
'ക്രിസ്മസിന്റെ ആവേശം സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ'; ഡൽഹിയിൽ ക്രിസ്മസ് ശുശ്രൂഷയിൽ പ്രധാനമന്ത്രി
'ക്രിസ്മസിന്റെ ആവേശം സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ'; ഡൽഹിയിൽ ക്രിസ്മസ് ശുശ്രൂഷയിൽ പ്രധാനമന്ത്രി
  • പ്രധാനമന്ത്രി മോദി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ ക്രിസ്മസ് ശുശ്രൂഷയിൽ പങ്കെടുത്തു

  • ക്രിസ്മസിന്റെ ആത്മാവ് സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു

  • സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ സന്ദേശം ക്രിസ്മസ് ശുശ്രൂഷയിൽ പ്രതിഫലിച്ചുവെന്ന് മോദി പറഞ്ഞു

View All
advertisement