കേരളം ജീവിക്കാന്‍ കൊള്ളാത്ത നാട്, യുവാക്കൾ ഇവിടം വിടണമെന്ന വ്യാജ പ്രചാരണം അവർ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി

Last Updated:

പലമേഖലകളിലും സംസ്ഥാനം മികച്ച നിലയിലാണെന്നും വ്യാജ പ്രചരണങ്ങൾ പ്രതിരോധിക്കാൻ കേരളത്തിൻറെ നേട്ടങ്ങൾ എല്ലായിടത്തേക്കും എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിനെതിരെ വ്യാജപ്രചരണങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ജീവിക്കാൻ കൊള്ളാത്ത നാടാണെന്നും യുവാക്കൾ പുറത്തേക്ക് പോവുകയാണെന്നും ഉള്ള പ്രചാരണം നടക്കുന്നുണ്ട്. കേരളം വ്യവസായത്തിന് അനുകൂലമെല്ലന്നും പ്രചരിപ്പിക്കുന്നു. പലമേഖലകളിലും സംസ്ഥാനം മികച്ച നിലയിലാണെന്നും വ്യാജ പ്രചരണങ്ങൾ പ്രതിരോധിക്കാൻ കേരളത്തിൻറെ നേട്ടങ്ങൾ എല്ലായിടത്തേക്കും എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫഷണൽ കോഴ്സുകള്‍ പഠിക്കാൻ കേരളത്തില്‍ നിന്ന് വിദ്യാർഥികൾ  പുറത്തുപോകുന്ന രീതി തുടരുകയാണ്. പഠനം മാത്രമല്ല, അതിനൊപ്പം അവിടെ ജോലിയും, നൈപുണ്യവും നേടാൻ കഴിയുന്നു എന്നതാണ് ഇതിന് കാരണം. ഇവിടെയും ആ സാഹചര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മെഡിക്കൽ വിദ്യാർഥികൾക്കുള്ള ഇന്റേൺഷിപ്പ് സൗകര്യം എല്ലാ പ്രൊഫഷണൽ കോഴ്സുകാർക്കും ഒരുക്കും. കേരളം വ്യവസായ സൗഹൃദമല്ലെന്നും പ്രചാരണം ഉണ്ട്. കേരളം ജീവിക്കാൻ കൊള്ളാത്തനാട്, യുവാക്കൾ ഇവിടം വിടണം എന്നുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇത് സർക്കാർ കാണാതെ പോകുന്നില്ല. യുവാക്കൾ ഈ വ്യാജ പ്രചാരണം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് കർമ്മചാരി പദ്ധതി നടപ്പിലാക്കും. പഠനത്തോടൊപ്പം തൊഴിൽ എന്നതാണ് കർമ്മചാരി പദ്ധതിയുടെ മുദ്രാവാക്യം. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി കോർപ്പറേഷൻ പരിധിയിലാണ് കർമ്മചാരി പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവയുടെ പട്ടിക ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളം ജീവിക്കാന്‍ കൊള്ളാത്ത നാട്, യുവാക്കൾ ഇവിടം വിടണമെന്ന വ്യാജ പ്രചാരണം അവർ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement