ജെയ്കിനെ ജയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി പുതുപ്പള്ളിയിൽ; രണ്ടു പൊതുയോഗത്തില്‍ പങ്കെടുക്കും

Last Updated:

പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ രാവിലെ കോട്ടയത്ത് ഇടതുമുന്നണി യോഗം ചേരും.

കോട്ടയം: ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന്റെ പ്രചാരണത്തിനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിലെത്തും. ഇവിടെയെത്തുന്ന മുഖ്യമന്ത്രി മണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കും. വൈകുന്നേരം നാല് മണിക്ക് പുതുപ്പള്ളിയിലും അഞ്ചര മണിക്ക് അയർക്കുന്നത്തുമായി നടക്കുന്ന പൊതുയോഗങ്ങളിലാണ് പങ്കെടുക്കുന്നത്.
വികസന വിഷയത്തില്‍ ഊന്നിയാകും മുഖ്യമന്ത്രിയുടെ പ്രസംഗമെന്നാണ് സൂചന. മന്ത്രിമാർ അടക്കം പ്രമുഖ എൽഡിഎഫ് നേതാക്കളും യോഗങ്ങളിൽ പങ്കെടുക്കും.
ഇതിനു മുൻപ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന്‍റെ ക്യാപ്റ്റൻ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയെന്ന് ഇടത് സ്ഥാനാര്‍ത്ഥി ജെയ്‌ക് സി തോമസ് ന്യൂസ് 18 നോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രി സൈഡ് പ്ലെയർ അല്ല .മുഖ്യമന്ത്രി മണ്ഡലത്തിലെത്തുന്നത് വിവാദങ്ങൾക്ക് മറുപടി പറയാനല്ലെന്നും അതിനുവേണ്ടി കളയാൻ ഒരു ഇടത് പ്രവർത്തകനും സമയമില്ലെന്നും ജെയ്‌ക് സി തോമസ് പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജെയ്കിനെ ജയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി പുതുപ്പള്ളിയിൽ; രണ്ടു പൊതുയോഗത്തില്‍ പങ്കെടുക്കും
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement