മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം പൂർത്തിയായി; നാളെ കേരളത്തിലെത്തും

Last Updated:

ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റിൽ പങ്കെടുത്തശേഷമാണ് മടക്കം.

ലണ്ടൻ: യൂറോപ്പ് പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും. ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റിൽ പങ്കെടുത്തശേഷമാണ് മടക്കം. ദുബായ് വഴി എത്തുന്ന മുഖ്യമന്ത്രി നാളെ നാട്ടിലെത്തും.
ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദർശനം നടത്തിയത്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ പഠിക്കുകയായിരുന്നു യാത്രയുടെ പ്രധാനലക്ഷ്യം.
ഇന്ത്യൻ എംബസി മുഖേനെ 7 ലക്ഷം രൂപ ചെലവിട്ട് വീഡിയോ കാമറ സംഘത്തെ ഇതിനായി നിയോഗിച്ചിരുന്നു. വിദേശയാത്രയിൽ മുഖ്യമന്ത്രി ഭാര്യക്കൊപ്പം മകളേയും കൊച്ചുമകനേയും കൊണ്ടുപോയത് വിവാദമായിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളുടെ യാത്രക്കുളള ചെലവ് സർക്കാർ ഖജനാവിൽ നിന്ന് അല്ലെന്നും അത് സ്വന്തം ചെലവിൽ ആണെന്നുമാണ് സർക്കാർ വിശദീകരണം.
advertisement
യാത്രയിൽ ദുരൂഹത ഉണ്ടെന്നും മുൻ വിദേശ യാത്രകൾ കൊണ്ട് ഉണ്ടായ ​ഗുണം ജനത്തെ അറിയിക്കണമെന്നും പ്രതിപക്ഷവും ആവശ്യപ്പെട്ടു. ലക്ഷകണക്കിന് രൂപ ധൂർ‌ത്തടിച്ചുകൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും നടത്തുന്ന വിദേശയാത്ര ഒരു ആവശ്യവുമില്ലാത്തതെന്ന് ബിജെപിയും ആരോപിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം പൂർത്തിയായി; നാളെ കേരളത്തിലെത്തും
Next Article
advertisement
ഗാസയിൽ അടിയന്തര വെടിനിർത്തലിനായുള്ള യുഎൻ പ്രമേയം അമേരിക്ക ആറാം തവണയും വീറ്റോ ചെയ്തു
ഗാസയിൽ അടിയന്തര വെടിനിർത്തലിനായുള്ള യുഎൻ പ്രമേയം അമേരിക്ക ആറാം തവണയും വീറ്റോ ചെയ്തു
  • യുഎൻ സുരക്ഷാ കൗൺസിൽ ഗാസയിൽ വെടിനിർത്തലിനായുള്ള പ്രമേയം ആറാം തവണയും അമേരിക്ക വീറ്റോ ചെയ്തു.

  • ഹമാസിനെ അപലപിക്കുന്നതിലും ഇസ്രയേലിന്റെ സ്വയം പ്രതിരോധ അവകാശത്തെ അംഗീകരിക്കുന്നതിലും പ്രമേയം പര്യാപ്തമല്ല.

  • ഗാസയിലെ ദുരന്തം പരിഹരിക്കാൻ പ്രമേയം ആവശ്യപ്പെട്ടെങ്കിലും അമേരിക്കയുടെ വീറ്റോ കാരണം പാസായില്ല.

View All
advertisement