തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ നടത്തുന്ന ‘അറ്റ് ഹോമിൽ’ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. വൈകിട്ട് 6.30നാണ് പരിപാടി. മന്ത്രിമാർക്കും വിശിഷ്ടാതിഥികൾക്കും ക്ഷണമുണ്ട്. രാജ്ഭവനിൽ റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിക്കുന്ന സായാഹ്ന വിരുന്നിനെ അറ്റ് ഹോം എന്നാണ് വിശേഷിപ്പിക്കുന്നത്.
ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ അടക്കം മന്ത്രിസഭ വിട്ടു നിന്നിരുന്നു.സർക്കാരിന്റെ ക്രിസ്മസ് ആഘോഷങ്ങളിൽ ഗവർണർക്കു ക്ഷണമുണ്ടായില്ലായിരുന്നു. ഓണം ഘോഷയാത്രയുടെ സമാപനത്തിനും ഗവർണറെ ക്ഷണിച്ചിരുന്നില്ല. അതേസമയം പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം വലിയ ചർച്ചയായിരുന്നു. സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ വിവരിച്ചാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പ്രസംഗം പൂർണമായും ഗവർണർ വായിച്ചിരുന്നു.
Also Read-‘മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യണം’; മുഖ്യമന്ത്രി
അതേസമയം സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റുന്ന ബില്ലിന് ഇതുവരെ ഗവർണർ അംഗീകാരം നൽകിയിട്ടില്ല. ലോകായുക്ത ഭേദഗതി ബില്ലിലും തീരുമാനമെടുത്തിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.