Kerala Elephant Death| കേരളത്തിന്‍റെ ആത്മാഭിമാനം ചോദ്യം ചെയ്തു; വിദ്വേഷം പരത്താമെന്നത് വ്യാമോഹം: മുഖ്യമന്ത്രി
- Published by:user_49
- news18-malayalam
Last Updated:
ആന കൊല്ലപ്പെട്ട സംഭവം ദുഃഖകരമാണ്. എന്നാൽ, അതിന്റെ പേരിൽ മലപ്പുറം ജില്ലക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ ആന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ കേന്ദ്രമന്ത്രി മനേക ഗാന്ധി അടക്കമുള്ളവർ നടത്തുന്ന പ്രചാരണം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാലാണ് വസ്തുത ബോധ്യപ്പെട്ടിട്ടും മുൻ നിലപാടിൽ നിന്നും അവർ പിന്നാക്കം പോകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട് ആന കൊല്ലപ്പെട്ട സംഭവം ദുഃഖകരമാണ്. എന്നാൽ, അതിന്റെ പേരിൽ മലപ്പുറം ജില്ലക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ അംഗീകരിക്കാനാവില്ല. കേരളത്തിൻറെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ അനുവദിക്കില്ല. ഇതിൻറെ പേരിൽ കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനം നേടിയെ ഖ്യാതിയെ ഇല്ലാതാക്കാനാവില്ലെന്നും പിണറായി പറഞ്ഞു.
TRENDING:Kerala Elephant Death | 'ആനപ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ; ഇത് കേരളമാണ്': നടൻ നീരജ് മാധവ് [NEWS]Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി [NEWS]Kerala Elephant Death | 'ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം'; പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ രത്തൻ ടാറ്റയുടെ പ്രതികരണം [NEWS]
മേയ് 27ന് പാലക്കാട് ജില്ലയിലെ സൈലൻറ് വാലി ദേശീയോദ്യാനത്തിലായിരുന്നു ഗർഭിണിയായ ആന കൊല്ലപ്പെട്ടത്. സ്ഫോടക വസ്തു നിറച്ച കൈതച്ചക്ക കടിച്ചതിനെ തുടർന്ന് പരിക്കേറ്റ ആനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വനംവകുപ്പും പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് മലപ്പുറം ജില്ലയിലാണെന്നായിരുന്നു മനേക ഗാന്ധിയുടെ പ്രതികരണം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 04, 2020 7:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Elephant Death| കേരളത്തിന്‍റെ ആത്മാഭിമാനം ചോദ്യം ചെയ്തു; വിദ്വേഷം പരത്താമെന്നത് വ്യാമോഹം: മുഖ്യമന്ത്രി