ഇന്ത്യയിലെ ആദ്യ സമ​ഗ്ര AI ഫിലിം മേക്കിങ് കോഴ്സ് കേരളത്തിൽ നിന്ന്; കമൽ ഹാസൻ ഉദ്ഘാടനം ചെയ്തു

Last Updated:

കൊച്ചി ആസ്ഥാനമായി ഹൈബ്രിഡ് മാതൃകയിലുള്ള എഐ ഇന്റ​ഗ്രേറ്റഡ് ഫിലിംമേക്കിങ് കോഴ്സുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക

News18
News18
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ സമ​ഗ്ര AI ഫിലിം മേക്കിങ് കോഴ്സുമായി സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിങ് വരുന്നു. sostorytelling.com എന്ന പോർട്ടലും സ്കൂളിന്റെ ലോഞ്ചും തെന്നിന്ത്യസൂപ്പർ താരവും എംപിയുമായ കമൽഹാസൻ പ്രകാശനം ചെയ്തു. സംരംഭത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസയറിയിച്ചു. കേരളം ലോകത്തിന് എന്നും മാതൃകയായിട്ടുള്ള അതിന്റെ സാമൂഹിക വികസന സൂചികകക്കും കാലോചിതമായ സാങ്കേതികവിദ്യകളെ സ്വാംശീകരിക്കുന്നതിനുള്ള ഇച്ഛാശക്തിക്കും ശക്തിപകരുന്ന വിധം ഒരു എ.ഐ അധിഷ്ഠിത ഫ്യൂച്ചർ സ്റ്റോറി ടെല്ലിങ് സ്കൂആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
advertisement
കൊച്ചി ആസ്ഥാനമായി ഹൈബ്രിഡ് മാതൃകയിലുള്ള എഐ ഇന്റഗ്രേറ്റഡ് ഫിലിംമേക്കിങ് കോഴ്സുകളാണ് ആദ്യഘട്ടത്തിസ്കൂളിനിന്നുണ്ടാവുക. പ്രമുഖ എഐ ക്രിയേറ്റീവ് ഇൻഡസ്ട്രി ട്രെയ്നറും മാധ്യമപ്രവർത്തകനുമായ വരുൺ രമേഷാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.
തെന്നിന്ത്യൻ സിനിമയിലെ പ്രഗത്ഭരായ സിനിമാ പ്രവർത്തകരും എഐ സാങ്കേതിക രംഗത്തെ പ്രമുഖരും അടങ്ങുന്ന ടീമാണ് സ്കൂളിന്റെ ഏറ്റവും വലിയ പ്രത്യേകത. ടെക്നോളജി രംഗത്ത് പ്രവർത്തിക്കുന്നവരെയും ക്രിയേറ്റീവ് രംഗത്ത് പണിയെടുക്കുന്നവരെയും ഒന്നിപ്പിക്കുക എന്നതാണ് സ്ക്കൂൾ ഓഫ് സ്റ്റോറിടെല്ലിങ്ങിന്റെ ലക്ഷ്യം. ഓൺലൈൻ ക്ലാസുകളും ലൈവ് വർക്ക് ഷോപ്പുകളും കൂടാതെ എല്ലാ മാസവും കൊച്ചിയിൽ മലയാള സിനിമയിലെയും കണ്ടന്റ് ക്രിയേഷനിലെയും പ്രമുഖരുടെ എഐ ക്രിയേറ്റീവ് വർക്ക്ഷോപ്പുകളും ഉണ്ടാവും.
advertisement
എഐ ഫിലിം മേക്കിങ് സമ്പൂർണ്ണ കോഴ്സിന് പിന്നാലെ എഐ സിനിമാട്ടോഗ്രാഫി, എഐ സ്ക്രീറൈറ്റിങ്, എഐ വിഎഫ്എക്സ്, എഐ അനിമേഷൻ എന്നിങ്ങനെ കൂടുതൽ സാങ്കേതിക മേഖലയിലെ കോഴ്സുകളും സ്കൂളിന്റെ ഭാഗമായി ഉണ്ടാവും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഇന്ത്യയിലെ ആദ്യ സമ​ഗ്ര AI ഫിലിം മേക്കിങ് കോഴ്സ് കേരളത്തിൽ നിന്ന്; കമൽ ഹാസൻ ഉദ്ഘാടനം ചെയ്തു
Next Article
advertisement
ഇന്ത്യയിലെ ആദ്യ സമ​ഗ്ര AI ഫിലിം മേക്കിങ് കോഴ്സ് കേരളത്തിൽ നിന്ന്; കമൽ ഹാസൻ ഉദ്ഘാടനം ചെയ്തു
ഇന്ത്യയിലെ ആദ്യ സമ​ഗ്ര AI ഫിലിം മേക്കിങ് കോഴ്സ് കേരളത്തിൽ നിന്ന്; കമൽ ഹാസൻ ഉദ്ഘാടനം ചെയ്തു
  • ഇന്ത്യയിലെ ആദ്യ സമ​ഗ്ര എഐ ഫിലിം മേക്കിങ് കോഴ്സ് കേരളത്തിൽ ആരംഭിച്ചു; കമൽ ഹാസൻ ഉദ്ഘാടനം ചെയ്തു.

  • കൊച്ചിയിൽ ഹൈബ്രിഡ് മാതൃകയിലുള്ള എഐ ഇന്റ​ഗ്രേറ്റഡ് ഫിലിംമേക്കിങ് കോഴ്സുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക.

  • എഐ ഫിലിം മേക്കിങ് കോഴ്സിന് പിന്നാലെ എഐ സിനിമാട്ടോ​ഗ്രാഫി, എഐ സ്ക്രീൻ റൈറ്റിങ് കോഴ്സുകളും ഉണ്ടാകും.

View All
advertisement