• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'തുടർ ഭരണം ഉറപ്പ്; സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച ഉണ്ടായേക്കും'; പൊതുഭരണവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം

'തുടർ ഭരണം ഉറപ്പ്; സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച ഉണ്ടായേക്കും'; പൊതുഭരണവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം

രാജ്ഭവനിൽ ലളിതമായ ചടങ്ങായിരിക്കും സംഘടിപ്പിക്കുക. മുഖ്യമന്ത്രി മാത്രമോ അല്ലെങ്കിൽ മുഖ്യമന്ത്രിയോ ഘടകക്ഷികളിലെ രണ്ടോ മൂന്നുപേരോ ആകും സത്യപ്രതിജ്ഞ ചെയ്യുക.

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് വിജയിക്കുകയാണെങ്കിൽ തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ പൊതുഭരണ വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടടുത്ത ദിവസം തന്നെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.

    രാജ്ഭവനിൽ ലളിതമായ ചടങ്ങായിരിക്കും സംഘടിപ്പിക്കുക. മുഖ്യമന്ത്രി മാത്രമോ അല്ലെങ്കിൽ മുഖ്യമന്ത്രിയോ ഘടകക്ഷികളിലെ രണ്ടോ മൂന്നുപേരോ ആകും സത്യപ്രതിജ്ഞ ചെയ്യുക. ഈ ആഴ്ച ആദ്യം തന്നെ ഇത്തമൊരു നിർദേശം പൊതുഭരണവകുപ്പിന് ലഭിച്ചിരുന്നുവെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അസാധാരണമായ ഈ നീക്കം മുഖ്യമന്ത്രി പിണറായി വിജയന്റെ അമിത ആത്മവിശ്വാസത്തെയാണ് കാണിക്കുന്നതെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

    Also Read- വോട്ടെണ്ണല്‍: സുരക്ഷയ്ക്ക് കേന്ദ്രസേന ഉള്‍പ്പെടെ 30,281 പൊലീസുകാര്‍

    സാധാരണഗതിയിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന മുന്നണി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വരുന്നത് ഫലം വന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷമാകും. 2016ൽ മെയ് 19നായിരുന്നു തെര‍ഞ്ഞെടുപ്പ് ഫലം വന്നത്. ആറുദിവസത്തിന് ശേഷമായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്.

    Also Read- കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി

    സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും തുടർ ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം തുടക്കം മുതലേ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ആത്മവിശ്വാസം വീണ്ടും വർധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊട്ടടുത്ത ദിവസം തന്നെ ലളിതമായി സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയതെന്നാണ് വിവരം.

    Also Read- നല്ല റോഡുണ്ടാക്കി എന്നതിനേക്കാൾ അപ്പുറമാണ് അന്തസായി കിടക്കാൻ ശമ്ശാനം ഉണ്ടെന്ന് പറയുന്നതും: ഹരീഷ് പേരടി

    ഫലം വന്നാൽ പ്രോട്ടോകോൾ അനുസരിച്ച് നിലവിലെ മുഖ്യമന്ത്രി ഗവർണറെ കണ്ട് രാജി സമർപ്പിക്കണം. തുടർന്ന് വിജയിച്ച മുന്നണി പാർലമെന്ററി പാർട്ടി യോഗം വിളിച്ച് ചേർത്ത് അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണം. മുന്നണി തെരഞ്ഞെടുക്കുന്ന നേതാവ് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കണം.

    Also Read ‘കോവിഡ് കാലത്ത് നഗരസഭയുടെ കരുതൽ; ശാന്തി കവാടത്തിൽ ഗ്യാസ് ശ്മശാനം തയാർ’; വിവാദമായതോടെ പോസ്റ്റ് മുക്കി തിരുവനന്തപുരം മേയര്‍

    എൽഡിഎഫ് ഭരണ തുടർച്ച നേടിയാൽ മുകളിൽ പറഞ്ഞ നടപടിക്രമങ്ങളെല്ലാം ഒരു ദിവസം കൊണ്ട് തിരക്ക് പിടിച്ച് പൂർത്തിയാക്കണം. എൽഡിഎഫ് വിജയിച്ചാൽ അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഓൺലൈനായി എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് പിണറായി വിജയനെ നേതാവായി തെരഞ്ഞെടുക്കാനാണ് സാധ്യത.

    Also Read- കര്‍ണാടക നഗര തദ്ദേശ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വന്‍മുന്നേറ്റം; ബിജെപി ജയം ഒരിടത്ത് മാത്രം
    Published by:Rajesh V
    First published: