കൊല്ലത്ത് പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം; ​ഗർഭിണിയടക്കം മൂന്നു പേർക്ക് പരിക്ക്

Last Updated:

യാത്രക്കാർ ബഹളം വെച്ചതോടെ തടിച്ചുകൂടിയ നാട്ടുകാരാണ് സ്വകാര്യ ബസ് തടഞ്ഞുവച്ചത്

News18
News18
കൊല്ലം; ചക്കുവള്ളി ജം​ഗ്ഷന് സമീപം സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ അപകടം. ​സംഭവത്തിൽ‌ ​ഗർഭിണി ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ ചക്കുവള്ളി ജം​ഗ്ഷന് സമീപമാണ് അപകടം നടന്നത്. മത്സരയോട്ടത്തിനിടെ മുന്നിൽ നിന്നും പോയ ബസ് ബ്രേക്കിട്ടതോടെ യാത്രക്കാർ തെറിച്ചു വീഴുകയായിരുന്നു.
രണ്ട് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ ശ്രദ്ധയിൽ‌പ്പെട്ടതോടെ നാട്ടുകാരാണ് ബസ് തടഞ്ഞത്. ഗർഭിണി ഉൾപ്പെടെ മൂന്ന് പേരാണ് വേ​ഗത്തിൽ പാഞ്ഞ ബസിനുള്ളിൽ വീണത്. ബസിന്റെ മത്സരയോട്ടത്തിൽ വീണ് പരിക്കേറ്റെന്ന് ആരോപിച്ച് യാത്രക്കാരും പ്രതിഷേധിച്ചു. പിന്നാലെ പൊലീസെത്തി ബസ് സ്റ്റേഷനിലേക്ക് മാറ്റി.
ഭരണിക്കാവ് ഭാ​ഗത്തേക്ക് പോകുന്ന രണ്ട് ബസുകൾ സമയത്തെ ചൊല്ലി തർക്കമായെന്നും മത്സരയോട്ടത്തിനിടെ ബസിനുള്ളിൽ ഉണ്ടായിരുന്നവർ തെറിച്ചുവീണെന്നുമാണ് യാത്രക്കാർ പറയുന്നത്. യാത്രക്കാർ ബഹളം വെച്ചതോടെ തടിച്ചുകൂടിയ നാട്ടുകാരാണ് സ്വകാര്യ ബസ് തടഞ്ഞുവച്ചത്. പൊലീസെത്തി ഇരു ബസിലെ ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം; ​ഗർഭിണിയടക്കം മൂന്നു പേർക്ക് പരിക്ക്
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement