തെരഞ്ഞെടുപ്പ് അരികെ; സോളാർ ലൈംഗിക പീഡന കേസിലെ പരാതിക്കാരി സിബിഐ ഡയറക്ടർ വൈ സി മോദിയുമായി കൂടിക്കാഴ്ച നടത്തി
Last Updated:
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസ് സി ബി ഐക്ക് കൈമാറിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സോളാർ ലൈംഗിക പീഡന കേസിലെ പരാതിക്കാരി സി ബി ഐ ഡയറക്ടർ വൈ സി മോദിയുമായി കൂടിക്കാഴ്ച നടത്തി. കേസ് അന്വേഷണം സംബന്ധിച്ച സി ബി ഐ നിലപാട് രണ്ട് ദിവസത്തിനകം അറിയാമെന്ന് പരാതിക്കാരി അറിയിച്ചു. കെ പി സി സി അധ്യക്ഷനായി ഇരിക്കാൻ യോഗ്യതയില്ലാത്തയാളാണ് മുല്ലപ്പള്ളിയെന്നും പരാതിക്കാരി പറഞ്ഞു.
ഡൽഹിയിലെ സി ബി ഐ ആസ്ഥാനത്ത് എത്തിയാണ് പരാതിക്കാരി ഡയറക്ടറെ കണ്ടത്. കേസ് അന്വേഷണം സംബന്ധിച്ച സി ബി ഐ നിലപാട് രണ്ട് ദിവസത്തിനകം അറിയാമെന്ന് പരാതിക്കാരി പറഞ്ഞു. കേസിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം ശക്തമാണ്. തനിക്കെതിരെ വധശ്രമം പോലും ഉണ്ടായെന്നും പരാതിക്കാരി പറഞ്ഞു. സോളാർ കേസ് തെരഞ്ഞെടുപ്പ് ആയപ്പോൾ അല്ല വന്നത്. തെരഞ്ഞെടുപ്പ് ആയപ്പോൾ വന്നതെന്ന് മുള്ളപ്പള്ളി രാമചന്ദ്രന് തോന്നിയതാകും.
advertisement
കെ പി സി സി അധ്യക്ഷനായി ഇരിക്കാൻ യോഗ്യത ഇല്ലാത്തയാളാണ് മുല്ലപ്പള്ളിയെന്നും പരാതിക്കാരി ഡൽഹിയിൽ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സോളാർ പീഡനക്കേസുകൾ സി ബി ഐക്ക് വിട്ടത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംസ്ഥാന സർക്കാർ കേസ് സി ബി ഐക്ക് വിട്ടെങ്കിലും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.
advertisement
കോൺഗ്രസിലെ ഉന്നത നേതാക്കൾക്ക് എതിരെയും ബി ജെ പിയുടെ ദേശീയ ഉപാധ്യക്ഷന് എതിരെയുമുള്ള നിർണായകമായ കേസ് സി ബി ഐ അന്വേഷിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എ ഐ സി സി ജനറൽ സെക്രട്ടി കെ സി വേണുഗോപാൽ, മുൻമന്ത്രി അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡന പരാതികളാണ് സി ബി ഐയ്ക്ക് വിട്ടിരിക്കുന്നത്. പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ് സി ബി ഐക്ക് കൈമാറിയത്.
advertisement
എന്നാൽ, ഇടതു സർക്കാരിന്റെ കാലഘട്ടത്തിൽ കഴിഞ്ഞ നാല് വർഷമായി സോളാർ തട്ടിപ്പ് കേസും പീഡനപ്പരാതികളിലെ അന്വേഷണവും ഇഴഞ്ഞു നീങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസ് സി ബി ഐക്ക് കൈമാറിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 24, 2021 1:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെരഞ്ഞെടുപ്പ് അരികെ; സോളാർ ലൈംഗിക പീഡന കേസിലെ പരാതിക്കാരി സിബിഐ ഡയറക്ടർ വൈ സി മോദിയുമായി കൂടിക്കാഴ്ച നടത്തി