ബയോഡാറ്റയിൽ കൃത്രിമം: കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ആർ ചന്ദ്രബാബുവിനെതിരെ ഗവർണർക്ക് പരാതി

Last Updated:

ബയോഡാറ്റയിൽ കൃത്രിമം കാട്ടിയാണ് ചന്ദ്രബാബു വൈസ് ചാൻസലർ സ്ഥാനത്തേക്ക് എത്തിയതെന്നാണ് പരാതി. നടപടി വേണമെന്ന് ആവശ്യപ്പെട്ട് കാർഷ?

Kerala Agricultural University
Kerala Agricultural University
തിരുവനന്തപുരം: കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ആർ ചന്ദ്രബാബുവിനെതിരെ ഗവർണർക്ക് പരാതി. 2017 ലാണ് ഗവർണറായിരുന്ന പി സദാശിവം, തമിഴ്നാട് കാർഷിക സർവകലാശാലയിലെ പ്ലാനിങ് ആൻഡ് മോണിറ്ററിങ് വകുപ്പ് മേധാവിയായിരുന്ന ഡോ. ചന്ദ്രൻ ബാബുവിനെ വൈസ് ചാൻസലർ ആയി നിയമിക്കുന്നത്.
അന്ന് ചീഫ് സെക്രട്ടറി കെ എം എബ്രഹാം അടങ്ങിയ സെലക്ഷൻ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം. എന്നാൽ ചന്ദ്രബാബു നൽകിയ ബയോഡേറ്റ വിശദമായി പരിശോധിക്കാതെയായിരുന്നു സെലക്ഷൻ  കമ്മറ്റിയുടെ നടപടി എന്നാണ് ആക്ഷേപം.
ചന്ദ്ര ബാബുവിന്റെ ബയോഡാറ്റയിൽ  ഗവേഷണങ്ങൾക്കായി 10.8 കോടി രൂപ കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ബയോ ടെക്നോളജി അനുവദിച്ചതായി പറയുന്നു. അത്തരത്തിലൊരു പദ്ധതിയും നിലവിലില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. നോർത്ത് കരോലിന അടക്കമുള്ള മൂന്ന് വിദേശ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ബയോഡാറ്ററിയിൽ പറയുന്നുണ്ടെങ്കിലും സർവലാശാലകളുടെ മറുപടി ഇത് തള്ളുകയാണ്.
advertisement
You may also like:കൊച്ചി ഫ്ലാറ്റ് പീഡനക്കേസ്: അന്വേഷണത്തിലെ വീഴ്ച സമ്മതിച്ച് പോലീസ്
ആന്ധ്ര, മധുര കാമരാജ്, ഐസർ അടക്കമുള്ള സർവകലാശാലകളുമായി ഗവേഷണ സഹകരണമുണ്ടെന്ന ചന്ദ്ര ബാബുവിന്റെ അവകാശവാദം തെറ്റാണെന്നും പരാതിക്കാർ ആരോപിക്കുന്നു. ബയോഡാറ്റയിൽ പറയുന്നചന്ദ്രബാബുവിന്റെ അഞ്ച് ഗവേഷണ പ്രബന്ധങ്ങൾ അംഗീകാരമില്ലാത്ത ജേണലുകളിലാണ് പ്രസിദ്ധീകരിച്ചതെന്നും പരാതിയിലുണ്ട്.
You may also like:ഇന്ധനവില വർദ്ധന: പാളയിൽ ഇരുന്ന് കെട്ടിവലിച്ച് കെ എസ് യുക്കാരുടെ വേറിട്ട പ്രതിഷേധം
മൂന്ന് നെല്ലിനങ്ങൾ ഗവേഷണത്തിലൂടെ താൽ കണ്ടെത്തിയെന്നും ബയോഡാറ്റയിൽ പറയുന്നുണ്ട്. എന്നാൽ വിവരാവകാശ പ്രകാരം ലഭിച്ച രേഖയിൽ ഒരു നെല്ലിന്റെ പട്ടികയിൽ മാത്രമേ ചന്ദ്രബാബുവിന്റെ പേര് ഉൾപ്പെട്ടിട്ടുള്ളൂ. ഇതെല്ലാം ബയോഡാറ്റയിൽ കൃത്രിമം കാട്ടിയതിന്റെ കൃത്യമായ തെളിവുകൾ ആണെന്ന് പരാതിക്കാർ ആരോപിക്കുന്നു.
advertisement
ബയോഡാറ്റയിൽ കൃത്രിമം കാട്ടി സെലക്ഷൻ കമ്മിറ്റിയെ കബളിപ്പിച്ച് വൈസ് ചാൻസലർ സ്ഥാനത്തേക്ക് എത്തിയ ചന്ദ്രബാബു എതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കാർഷിക സർവകലാശാല മുൻ ജനറൽ കൗൺസിൽ അംഗം സത്യശീലൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രേഖകൾ ഉൾപ്പെടെ പരാതി നൽകിയത്. അതേസമയം ആരോപണങ്ങളോട് പ്രതികരിക്കാൻ വൈസ് ചാൻസിലർ ചന്ദ്രബാബു തയ്യാറായില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബയോഡാറ്റയിൽ കൃത്രിമം: കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ആർ ചന്ദ്രബാബുവിനെതിരെ ഗവർണർക്ക് പരാതി
Next Article
advertisement
എ ആർ റഹ്മാനെതിരായ വർഗീയ അധിക്ഷേപം 'വെറുപ്പിന്റെ ഭാഷ'യെന്ന് മലയാളി സംഗീത സംവിധായകൻ; പിന്തുണയുമായി റഹ്മാന്റെ മക്കൾ
എ ആർ റഹ്മാനെതിരായ വർഗീയ അധിക്ഷേപം 'വെറുപ്പിന്റെ ഭാഷ'യെന്ന് മലയാളി സംഗീത സംവിധായകൻ; പിന്തുണയുമായി റഹ്മാന്റെ മക്കൾ
  • ബോളിവുഡിലെ വർഗീയതയെക്കുറിച്ചുള്ള അഭിപ്രായത്തിന് പിന്നാലെ എ ആർ റഹ്മാൻ സൈബർ ആക്രമണം നേരിടുന്നു

  • മലയാളി സംഗീത സംവിധായകൻ കൈലാസ് മേനോന്റെ പോസ്റ്റിനെ പിന്തുണച്ച് റഹ്മാന്റെ മക്കൾ ഖദീജയും റഹീമയും രംഗത്തെത്തി

  • വിയോജിപ്പുകൾ മാന്യമായി അറിയിക്കണമെന്നും വ്യക്തിഹത്യയും അധിക്ഷേപവും വെറുപ്പിന്റെ ഭാഷയാണെന്നും കൈലാസ്.

View All
advertisement