കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവവനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രത്യേക സിറ്റിങ് നടത്തി ഇടപെട്ടതിന് ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടവർക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് പരാതി.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടവർക്കെതിരെ നടപടി വേണമെന്നാണ് പരാതി.
ഹൈക്കോടതി സ്വമേധയാ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മരട് സ്വദേശി എൻ പ്രകാശിന്റെ പരാതി. ക്രിമിനൽ കോടതിയലക്ഷ്യ കേസ് നൽകാൻ അനുമതി തേടി അഡ്വക്കേറ്റ് ജനറലിനും സമാന പരാതി നൽകിയിട്ടുണ്ട്.
Also Read- ‘പൊലീസുകാരൻ മരിച്ചാലും ഡോ. വന്ദനയെ സംരക്ഷിക്കണമായിരുന്നുവെന്ന് എഡിജിപി’; അഭിനന്ദിച്ച് ഹൈക്കോടതി
ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നിൽ പ്രത്യേക സിറ്റിങ് നടത്തിയ ഹൈക്കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സമൂഹ മാധ്യമങ്ങളിൽ ജസ്റ്റിൻ ദേവൻ രാമചന്ദ്രനെതിരെ അധിക്ഷേപകകരമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Doctors murder, Justice Devan Ramachandran, Kerala high court