കോട്ടയം: ഏക മകളെ നഷ്ടപെട്ട മോഹൻ ദാസിന്റെ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ നമ്പിച്ചിറക്കാലായിൽ സുരേഷ് ഗോപി എത്തിയപ്പോൾ വികാര നിർഭരമായ രംഗങ്ങൾ ആണ് അരങ്ങേറിയത്. സുരേഷ് ഗോപി എത്തിയപ്പോഴെ തൊഴുകൈയുമായി പൊട്ടിക്കരഞ്ഞ് വന്ദനയുടെ പിതാവ് എഴുന്നേറ്റു നിന്നു.
മുഖ്യമന്ത്രിയെ നേരിൽക്കണ് ചില കാര്യങ്ങൾ ധരിപ്പിക്കണമെന്ന് മോഹൻദാസ് സുരേഷ് ഗോപിയോട് ആവിശ്യപെട്ടു. കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു കൊള്ളാം എന്ന് സുരേഷ് ഗോപി ഉറപ്പു നൽകി ശേഷം മകളുടെ മരണശേഷം കരഞ്ഞ് തളർന്ന് പുറത്തു നിന്നുള്ള ആരേയും കാണാൻ വിസമ്മതിച്ചിരുന്ന ഡോ. വന്ദനയുടെ മാതാവ് വസന്തകുമാരിയെ കാണുവാൻ മോഹൻ ദാസിനൊപ്പം സുരേഷ് ഗോപി മുറിയിലെത്തി.
കരഞ്ഞു തളർന്നു കിടന്ന ആ മാതാവിൽ നിന്നും ദുഃഖം അണപൊട്ടി അര മണിക്കൂറിലേറെ വസന്തകുമാരിയെ ആശ്വസിപ്പിക്കാൻ സുരേഷ് ഗോപി ശ്രമിച്ചു ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപിയുടെ കണ്ണുകൾ കലങ്ങിയിരുന്നു. പുറത്ത് കാത്തു നിന്ന മാധ്യമ പ്രവർത്തകരെ കണ്ടപ്പോഴും സുരേഷ് ഗോപി വികാരാധീനനായി.
സമൂഹം ചില തിരുത്തലുകൾ വരുത്തേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട സുരേഷ് ഗോപി, കുഞ്ഞ് നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു.
“മുഖ്യമന്ത്രിയെ ഒന്ന് ഞാൻ കാണണമെന്നാണ് അത്യാവശ്യമായി അവർ പറയുന്നത്. അവർക്ക് ചില അങ്കലാപ്പുകളുണ്ട്. അദ്ദേഹത്തോട് അവർ അത് പറഞ്ഞിട്ടുണ്ട് എങ്കിലും അദ്ദേഹവുമായി സംസാരിക്കണമെന്ന് അവർ പറഞ്ഞു. ഞാനതിന് ശ്രമിക്കുന്നതാണ്. അതിനപ്പുറം ഒന്നും പറയാനില്ല”- സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Doctors murder, Kaduthuruthi, Kottayam, Suresh Gopi