ഇഡിക്ക് എതിരായ അവകാശലംഘന നോട്ടീസ് പിൻവലിക്കണമെന്ന് കോൺഗ്രസ്; 'സംശയകരമായ ധൃതി'യെന്ന് കെ.സി ജോസഫിന്റെ കത്ത്

Last Updated:

27 ദിവസം കഴിഞ്ഞാണ് ഇത് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചത്. എന്നാൽ, എൻഫോഴ്സ്മെൻറ് ഡയറക്ടർക്ക് എതിരെയുള്ള നോട്ടീസ് 24 മണിക്കൂറിനുള്ളിൽ പരിഗണിച്ചതാണ് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് കാരണം.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പദ്ധതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം നിയമസഭയുടെ അവകാശലംഘനമാണ് എന്നത് ദുർവ്യാഖ്യാനം മാത്രമാണെന്ന് പ്രതിപക്ഷം. എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് നോട്ടീസ് നൽകാനുള്ള അനുമതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ സി ജോസഫ് സ്പീക്കർക്ക് കത്തു നൽകി.
സർക്കാർ നടത്തുന്ന അഴിമതിക്ക് രക്ഷാകവചം തീർക്കാനാണ് നിയമസഭാ എത്തിക്സ് കമ്മിറ്റി ശ്രമിക്കുന്നത്. ഇ ഡിക്ക് നോട്ടീസ് നൽകാനുള്ള തീരുമാനം നിയമസഭയുടെ അന്തസ് കളങ്കം വരുത്തുന്നതാണ്.
advertisement
സ്പീക്കർക്ക് 'സംശയകരമായ ധൃതി'
തളിപ്പറമ്പ് എം എൽ എ ജെയിംസ് മാത്യു നവംബർ മൂന്നിന് നൽകിയ നോട്ടീസ് പരിഗണിച്ച് തൊട്ടടുത്ത ദിവസം തന്നെ എത്തിക്സ് കമ്മിറ്റി യോഗം ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് നോട്ടീസ് അയക്കാൻ തീരുമാനിക്കുകയായിരുന്നു. സ്പീക്കർ ഇക്കാര്യത്തിൽ അനാവശ്യ തിടുക്കം കാട്ടി എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
പൗരാവകാശ നിയമ ഭേദഗതിക്ക് എതിരെ നേരത്തെ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഇതിനെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് നടത്തിയ പ്രസ്താവന അവകാശ ലംഘനമാണെന്ന് ആരോപിച്ച് നേരത്തെ കെ സി ജോസഫ് നോട്ടീസ് നൽകി.
advertisement
27 ദിവസം കഴിഞ്ഞാണ് ഇത് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചത്. എന്നാൽ, എൻഫോഴ്സ്മെൻറ് ഡയറക്ടർക്ക് എതിരെയുള്ള നോട്ടീസ് 24 മണിക്കൂറിനുള്ളിൽ പരിഗണിച്ചതാണ് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് കാരണം.
ഇന്നലെ ചേർന്ന എത്തിക്സ് കമ്മിറ്റി യോഗത്തിൽ കോൺഗ്രസ് അംഗം വി.എസ് ശിവകുമാർ വിയോജിപ്പ് അറിയിച്ചിരുന്നു. ഇ ഡിക്ക് നോട്ടീസ് അയക്കാൻ ഉള്ള തീരുമാനത്തെ വിമർശിച്ച് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തു വന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇഡിക്ക് എതിരായ അവകാശലംഘന നോട്ടീസ് പിൻവലിക്കണമെന്ന് കോൺഗ്രസ്; 'സംശയകരമായ ധൃതി'യെന്ന് കെ.സി ജോസഫിന്റെ കത്ത്
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement