സ്ത്രീപ്രവേശനം; കോണ്‍ഗ്രസ് പുനഃപരിശോധനാ ഹര്‍ജി നല്‍കും
Last Updated:
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് പുനഃപരിശോധനാ ഹര്‍ജി നല്‍കും.
ഇതിന്റെ ഭാഗമായി ഇന്ന് കോണ്‍ഗ്രസുകാരായ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും യോഗം വിളിച്ചിട്ടുണ്ട്.
തിരുവിതാംകൂര്‍ മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഹര്‍ജി നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ശബരിമല വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിലപാടെടുത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. തിരുവിതാംകൂര്‍, ഗുരുവായൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റുമാരും അംഗങ്ങളുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
advertisement
ഇന്ദിരാഭവനില്‍ ചേരുന്ന യോഗത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 04, 2018 10:39 AM IST