കോവിഡിൻ്റെ മറവിൽ അമിത വില; ഒരാഴ്ചക്കിടെ 7.5 ലക്ഷം രൂപ പിഴ ഈടാക്കി
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഉപഭോക്താക്കൾക്ക് കൺട്രോൾ റൂമിലും 1800 425 4835 എന്ന ടോൾ ഫ്രീ നമ്പരിലും സുതാര്യം എന്ന മൊബൈൽ ആപ്ലിക്കേഷനിലും lmd.kerala.gov.in എന്ന വെബ് സൈറ്റിലും പരാതികൾ അറിയിക്കാവുന്നതാണ്.
തിരുവനന്തപുരം:സംസ്ഥാന വ്യാപകമായി ലീഗൽ മെട്രോളജി വകുപ്പ് കഴിഞ്ഞ ഒരാഴ്ച്ചക്കാലം നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയവരിൽ നിന്നും ഏഴ് ലക്ഷത്തി അറുപതിനായിരം രൂപ പിഴ ഈടാക്കി. 2217 പരിശോധനകളിലൂടെ 165 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ സ്‌റ്റോറുകൾ പ്രാെവിഷൻ സ്റ്റോറുകൾ, മാർക്കറ്റുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. സാനിറ്റൈസർ, ഫെയ്സ് മാസ്ക്, കുപ്പി വെള്ളം, പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കിയതിനും മറ്റ് നിയമ ലംഘനങ്ങൾക്കുമാണ് കേസെടുത്തത്.
You may also like:'ശ്രീറാം നടത്തിയ കുറ്റകൃത്യത്തിൽ നമുക്കും പങ്കുണ്ടെന്ന് ചരിത്രം വിധിയെഴുതും'; ഡോക്ടർമാർ പ്രതികരിക്കണമെന്ന് ഡോ.ബി. ഇക്ബാൽ [NEWS]ആയുഷ്മാന്‍ ഭാരതവും കേരളവും: പ്രധാനമന്ത്രി പറഞ്ഞത് ശരിയോ ? 6 കാര്യങ്ങളുമായി ഡോ.ഇക്ബാൽ [NEWS]ശ്രീചിത്രയിലെ ഡോക്ടറുടെ പെരുമാറ്റദൂഷ്യം; ഡോക്ടർ എന്ന നിലയിൽ ഞാൻ ജനങ്ങളോട് മാപ്പു ചോദിക്കുന്നു [NEWS]
എന്നാൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും കടയുടമകൾ പിഴ ഒടുക്കിയിട്ടില്ല. യഥാസമയം പിഴ ഒടുക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതാണെന്ന് ലീഗൽ മെട്രോളജി കൺട്രോളർ അറിയിച്ചു. ഉപഭോക്താക്കൾക്ക് കൺട്രോൾ റൂമിലും 1800 425 4835 എന്ന ടോൾ ഫ്രീ നമ്പരിലും സുതാര്യം എന്ന മൊബൈൽ ആപ്ലിക്കേഷനിലും lmd.kerala.gov.in എന്ന വെബ് സൈറ്റിലും പരാതികൾ അറിയിക്കാവുന്നതാണ്.
advertisement
വിലവിവരപട്ടിക പ്രദർശിപ്പിക്കുന്നില്ലെന്നും പഴം, പച്ചക്കറി തുടങ്ങിയവയ്ക്ക് അധിക വില ഈടാക്കുന്നതായുമുള്ള ധാരാളം പരാതികൾ ലഭിക്കുന്നുണ്ട്. ഭക്ഷ്യ പൊതുവിതരണ വകുപ്പിൻ്റെ കീഴിൽ വരുന്ന ഇത്തരം പരാതികളിലും സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ വ്യാപാരികൾ അമിത വിലയിടാക്കുന്നതായി നിരവധി പരാതികളാണ് എത്തുന്നത്.ആദ്യ ദിവസങ്ങളിൽ സാനിറ്റെസറിനും മാസ്റ്റുകൾക്കും അമിതവില ഈടാക്കിയിരുന്നത് റെയ്ഡ് ശക്തമാക്കിയതോടെ കുറഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 30, 2020 6:49 AM IST