ലക്ഷദ്വീപിൽ വിവാദ ഭൂമി ഏറ്റെടുക്കൽ നിർത്തി വെച്ചു; പ്രതിഷേധം ശക്തമായ സാഹചര്യത്തിലെന്ന് സൂചന

Last Updated:

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ  പട്ടേലിൻ്റെ സന്ദർശനം  തുടരുന്നതിനിടെയാണ് വിവാദ നയങ്ങൾ  നടപ്പാക്കാനുള്ള ശ്രമങ്ങളും ഉണ്ടായത്.

News18 Malayalam
News18 Malayalam
കൊച്ചി: ലക്ഷദ്വീപിൽ കവരത്തിയിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് നിർത്തി. റവന്യു ഉദ്യോഗസ്ഥർ സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ച കൊടികൾ അവർ തന്നെ നീക്കി.ഭൂവുടമകളെ അറിയിക്കാതെ ആയിരുന്നു സ്ഥലം ഏറ്റെടുപ്പ്. ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടികൾ നിർത്തിയത്. എന്നാൽ നടപടികൾ ഉപേക്ഷിക്കുകയാണെന്ന സൂചന നല്‍കിയിട്ടില്ല.
സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ഭരണകൂടം മുന്നോട്ടു വന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കവരത്തിയിൽ 20 ലേറെ കുടുംബങ്ങളുടെ ഭൂമിയിലാണ് റവന്യു വകുപ്പ് കൊടി നാട്ടിയത്. ഭൂവുടമകളെ അറിയിക്കാതെയാണ് ഭരണകൂടത്തിന്‍റെ നടപടിയെന്നായിരുന്നു ദ്വീപ് നിവാസികളുടെ ആരോപണം.
വിവാദമായ ഭരണ പരിഷ്കാരങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപിലെത്തിയതിന്‍റെ അടുത്ത ദിവസമാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്. കവരത്തി പിഡബ്ല്യുഡി ഓഫീസിന് എതർവശത്തടക്കം 20 ഓളം സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ ഇന്നലെയാണ് ഉദ്യോഗസ്ഥർ ചുവന്ന കൊടി നാട്ടിയത്. എന്തിനാണ്  ഭൂമി ഏറ്റെടുക്കുന്നതെന്ന് പോലും വീട്ടുകാരെ അറിയിച്ചില്ല.
advertisement
ലക്ഷദ്വീപിന്‍റെ വികസനത്തിനായി വൻതോതിൽ ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള തീരുമാനങ്ങൾ ഉൾക്കൊള്ളിച്ചതാണ് ലക്ഷദ്വീപ് വികസന അതോറിറ്റി കരട് നിയമം. ഈ കരട് നിയമം അതേ പടി നടപ്പാക്കേണ്ടതുണ്ടോ എന്നതിൽ തീരുമാനം ആയിട്ടില്ല. ഇതിനടെയാണ് ഭൂമി ഏറ്റെടുക്കലുമായി ഭരണകൂടം മുന്നോട്ട് പോയത്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ  പട്ടേലിൻ്റെ സന്ദർശനം  തുടരുന്നതിനിടെയാണ് വിവാദ നയങ്ങൾ  നടപ്പാക്കാനുള്ള ശ്രമങ്ങളും ഉണ്ടായത്.
advertisement
തന്‍റെ ഭരണപരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ വേഗത പോരെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെ അഡ്മിനിസ്ടേറ്റർ വിമർശിച്ചിരുന്നു. ഇതിന് പുറകയാണ് ഭൂമി ഏറ്റെടുക്കൽ റവന്യു വകുപ്പ് വേഗത്തിലാക്കിയത്. ലക്ഷദ്വീപിൽ, അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിൻ്റെ സന്ദർശനം അവസാനിക്കുംവരെ സമരം തുടരാൻ സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചിട്ടുണ്ട്. ഓരോ ദിവസവും വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിലായിരിക്കും സമരം നടത്തുക. അതേസമയം നിയമ പരിഷ്കാര നടപടികളുമായി അഡ്മിനിസ്ട്രേറ്റർ മുന്നോട്ടു പോവുകയാണെന്ന സൂചനകളാണ് ലക്ഷദ്വീപിൽ നിന്ന് ലഭിക്കുന്നത്.
advertisement
അഡ്മിനിസ്ട്രേറ്റർ സന്ദർശനം പൂർത്തിയാക്കി ദ്വീപിൽ നിന്നും തിരിച്ച് പോകുന്നത് വരെ സമരം തുടരാനാണ് സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്യുന്നത്. ഇതിൻറെ ഭാഗമായി ഇന്ന് എല്ലാ പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ ''പഞ്ചായത്തിനെ നശിപ്പിക്കരുത്, പഞ്ചായത്തിൻ്റെ അധികാരങ്ങൾ തിരിച്ച് തരൂ" എന്ന പ്ലക്കാർഡുകൾ പിടിച്ച് കൊണ്ടും 18 ന് പിരിച്ച് വിട്ട തൊഴിലാളികൾ " ഞങ്ങളുടെ ജോലി തിരിച്ച് തരു " എന്ന പ്ലക്കാർഡും, 19 പകൽ എല്ലാ ജനങ്ങളും " ഞങ്ങളുടെ സ്ഥലം ഞങ്ങൾക്ക് സ്വന്തം " എന്ന പ്ലക്കാർഡ് ഉപയോഗിച്ചും സമരം നടത്തും. അഡ്മിനിസ്ട്രേറ്റർ പോകുന്ന രാത്രി 9 മണി മുതൽ 10 മിനിറ്റ് ലൈറ്റുകൾ അണച്ച്, ടോർച്ച് അല്ലങ്കിൽ മെഴുകുതിരി കത്തിച്ച് പാത്രങ്ങൾ കൊട്ടി ശബ്ദമുണ്ടാക്കാനും യോഗം തീരുമാനിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലക്ഷദ്വീപിൽ വിവാദ ഭൂമി ഏറ്റെടുക്കൽ നിർത്തി വെച്ചു; പ്രതിഷേധം ശക്തമായ സാഹചര്യത്തിലെന്ന് സൂചന
Next Article
advertisement
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
  • 5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നു.

  • വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി.

  • മ്യൂൾ അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement