ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിൽ ഇടപെടില്ലെന്ന് ഹൈക്കോടതി
Last Updated:
കൊച്ചി: ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഈ പരാമർശം നടത്തിയത്. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാൻ അനുവദിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് പറഞ്ഞു. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം കസ്റ്റഡികാലാവധി പൂര്‍ത്തിയാകുന്ന ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് പാലാ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
പാല മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. സാക്ഷികളായ കന്യാസ്ത്രീകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 24, 2018 10:54 AM IST


