കൊവിഡ് 19: കേരളത്തിലെ 12 രോഗ ബാധിതർക്കും ഇറ്റാലിയൻ കണക്ഷൻ; ആശങ്കയല്ല; വേണ്ടത് പ്രതിരോധം

Last Updated:

ഇറ്റലിയിൽനിന്നെത്തിയവർ വടശേരിക്കരയിലെ ബന്ധുവീട്ടിലെത്തി ഏറെ നേരം ചെലവിട്ടിരുന്നു. പത്തനംതിട്ടയിൽ മാത്രം 11 പേർക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച 12 പേർക്കും ഇറ്റാലിയൻ ബന്ധം. ഇന്ന് ആറു പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരും ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട റാന്നി സ്വദേശികളുമായി നേരിട്ട് ഇടപഴകിയവരാണ്. സംസ്ഥാനത്ത് കൊറോണ ബാധ വീണ്ടും റിപ്പോർട്ടെ ചെയ്യപ്പെട്ടത് ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട റാന്നി സ്വദേശികളായ ഒരു കുടുംബത്തിന്റെ അനാസ്ഥമൂലമാണെന്നു വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആശങ്ക വേണ്ടെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ കുടുംബം, അവരുടെ മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവരാണ് രോഗബാധയുണ്ടായ 11 പേരും.
കോഴ‍ഞ്ചേരി ജില്ലാ ആശുപത്രിയിൽ ഐസലേഷനിൽ കഴിയുന്ന അമ്മയ്ക്കും മകൾക്കും, കോട്ടയം മെ‍ഡിക്കൽ കോളജിലെ നാല് പേരിലുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
വടശേരിക്കരക്കാരായ അമ്മയ്ക്കും മകൾക്കുമാണു കോഴഞ്ചേരിയിൽ കോവിഡ്–19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരും ഇറ്റലിയിൽ നിന്നെത്തിയവരുടെ ബന്ധുക്കളാണ്. ഇറ്റലിയിൽനിന്നെത്തിയവർ വടശേരിക്കരയിലെ ബന്ധുവീട്ടിലെത്തി ഏറെ നേരം ചെലവിട്ടിരുന്നു.
കോട്ടയത്ത് ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ മാതാപിതാക്കള്‍ക്കും ഇവരെ വിമാനത്താവളത്തില്‍നിന്നും കൂട്ടിക്കൊണ്ടു വന്ന രണ്ടു ബന്ധുക്കളിലുമാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ടയിൽ മാത്രം 11 പേർക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്.
advertisement
കൊച്ചിയിൽ മൂന്നു വയസുകാരനിലും രോഗം കണ്ടെത്തിയിരുന്നു. ഈ കുട്ടിയും മാതാപിതാക്കൾക്കൊപ്പം ഇറ്റലിയിൽ നിന്നും നെടുംമ്പാശേരി വിമാനത്താവളത്തിൽ എത്തിയതാണ്. ഈ കുട്ടിയെയും മാതാപിതാക്കളെയും ഐസോലേഷൻ വാർഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
You may also like:കോവിഡ് 19: സംസ്ഥാനത്തെ സ്കൂൾ അവധി ഇങ്ങനെ [NEWS]Corona Virus: പുതിയതായി കണ്ടെത്തിയതിൽ ആറുപേർക്കും കോവിഡ് 19 പിടിപെട്ടത് ഇറ്റലിയിൽനിന്ന് വന്നവരിലൂടെ [NEWS]കോൺഗ്രസിൽ നിന്ന് പ്രാഥമികാംഗത്വം രാജിവെച്ച് ജ്യോതിരാദിത്യ സിന്ധ്യ; സിന്ധ്യയെ പുറത്താക്കി കോൺഗ്രസ് [NEWS]
നിലവിൽ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി രോഗം കൂടുതൽ പേരിലേക്ക് പകരുന്നത് തടയാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി സ്കൂളുകൾക്ക് അവധി നൽകുകയും ജനങ്ങൾ ഒത്തുകൂടുന്ന സാഹചര്യം ഒഴിവാക്കാൻ കർശന നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
advertisement
കൊറോണ പ്രതിരോധിക്കാന്‍
  • പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം.
  • കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്‍ഡ് എങ്കിലും വൃത്തിയായി കഴുകണം.
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം.
  • കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണുകള്‍, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളില്‍ തൊടരുത്.
  • പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങള്‍ ഉള്ളവരോട് അടുത്ത് ഇടപഴകരുത്.
  • പനിയുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍ വസ്ത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കരുത്.
  • അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം.
  • രോഗബാധിതമായ പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം.
  • മാസംവും മുട്ടയുമൊക്കെ നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ. പാതിവേവിച്ചവ കഴിക്കരുത്.
  • വേവിക്കാത്ത മാംസം, പാല്‍, മൃഗങ്ങളുടെ അവയവങ്ങള്‍ എന്നിവ വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍. പാകം ചെയ്തതും പാകം ചെയ്യാത്തതുമായ മാംസം, മുട്ട, പാല്‍ എന്നിവ ഒരുമിച്ചു സൂക്ഷിക്കുന്നത് ക്രോസ് കണ്ടാമിനേഷന്‍ എന്ന അവസ്ഥയ്ക്ക് ഇടയാക്കും. ഇതുവഴി രോഗാണുക്കള്‍ പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആ രീതി ഒഴിവാക്കണം.
  • വളര്‍ത്തുമൃഗങ്ങളുമായി പോലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ അടുത്ത് ഇടപഴകരുത്.
  • രാജ്യാന്തര യാത്രകള്‍ ചെയ്യുന്നവര്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം.
  • പനി. ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ചെയ്യാതെ വൈദ്യസഹായം തേടണം.
  • രോഗിയെ ശുശ്രൂഷിക്കുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ മാസ്‌ക്, കണ്ണിന് സംരക്ഷണം നല്‍കുന്ന ഐ ഗോഗിള്‍സ് എന്നിവ ധരിക്കണം.
  • രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ട് ബന്ധമുണ്ടാകരുത്. ഇതിനായി കൈയുറകള്‍, കാലുറകള്‍, ശരീരം മുഴുവന്‍ മൂടുന്ന ഏപ്രണുകള്‍ എന്നിവ ധരിക്കണം.
  • രോഗിയുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കണം.
  • സഹായത്തിന് കേരള ആരോഗ്യ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറായ 1056 അല്ലെങ്കില്‍ 0471 2552056 എന്നിവയിലേക്ക് വിളിക്കാം.
  • ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ സജ്ജമാക്കിയിട്ടുണ്ട്. 0471 2309250, 2309251, 2309252 എന്നിവയാണ് കോള്‍ സെന്ററുകളുടെ നമ്പറുകള്‍.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊവിഡ് 19: കേരളത്തിലെ 12 രോഗ ബാധിതർക്കും ഇറ്റാലിയൻ കണക്ഷൻ; ആശങ്കയല്ല; വേണ്ടത് പ്രതിരോധം
Next Article
advertisement
ശബരിമലയിലെ സ്വർണപ്പാളി അടിയന്തരമായി തിരികെയെത്തിക്കേണ്ടെന്ന് ഹൈക്കോടതി; ക്ഷമ ചോദിച്ച് ദേവസ്വം ബോർഡ്
ശബരിമലയിലെ സ്വർണപ്പാളി അടിയന്തരമായി തിരികെയെത്തിക്കേണ്ടെന്ന് ഹൈക്കോടതി; ക്ഷമ ചോദിച്ച് ദേവസ്വം ബോർഡ്
  • ശബരിമലയിലെ സ്വർണപ്പാളി അടിയന്തിരമായി തിരികെയെത്തിക്കേണ്ടെന്ന് ഹൈക്കോടതി ദേവസ്വം ബോർഡിനോട് പറഞ്ഞു.

  • 2018 മുതലുള്ള മഹസർ ഉൾപ്പെടെയുള്ള രേഖകൾ ദേവസ്വം ബോർഡ് ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

  • അനുമതി തേടാതെ സ്വർണപ്പാളികൾ കൊണ്ടുപോയതിൽ ദേവസ്വം ബോർഡ് ഹൈക്കോടതിയോട് ക്ഷമ ചോദിച്ചു.

View All
advertisement