തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി ആറു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ്19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 12 ആയി. പുതിയതായി രോഗബാധ സ്ഥിരീകരിച്ചത് ഇറ്റലിയിൽനിന്ന് എത്തിയ പത്തനംതിട്ട സ്വദേശികളുമായി അടുത്തിടപഴകിയവരിലാണ്.
ഇറ്റലിയിൽനിന്ന് വന്ന മൂന്നംഗ കുടുംബത്തിനും ഇവരുടെ അടുത്ത ബന്ധുക്കളായ രണ്ടുപേരിലുമാണ് കഴിഞ്ഞ ദിവസം വരെ രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാൽ ഇറ്റലിയിൽനിന്ന് വന്നവരുടെ കുടുംബത്തിലെ പ്രായമായ മാതാപിതാക്കളാണ് പുതിയതായി വൈറസ് ബാധ കണ്ടെത്തിയവരിൽ രണ്ടുപേർ.
ഇറ്റലിയിൽനിന്ന് എത്തിയവരെ നെടുമ്പാശേരിയിൽ എത്തി കൂട്ടിക്കൊണ്ടുവന്ന മകളിലും മരുമകനിലും രോഗം സ്ഥിരീകരിച്ചു. ഇതുകൂടാതെ ഇറ്റലയിൽനിന്ന് എത്തിയ കുടുംബം സന്ദർശിച്ച മറ്റൊരു വീട്ടിലുള്ള രണ്ടുപേരെയാണ് രോഗം ബാധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.